ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി






1928 ജൂണ് 14നാണ് ഏണസ്റ്റോ ചെ ഗുവേര എന്ന
ധീരവിപ്ലവകാരിയുടെ ജനനം. കമ്മ്യൂണിസ്റ്റ്
വിപ്ലവ നേതാവ്, വൈദ്യന്, എഴുത്തുകാരന്, ഗറില്ല
നേതാവ്, നയതന്ത്രജ്ഞന്, സൈനിക സിദ്ധാന്തകന്
എന്നിങ്ങനെ ചെഗുവേര ജനമനസ്സുകളിൽ
യുവത്വത്തിന്റെ ധീരനക്ഷത്രമായി.
ഫാസിസ്റ്റ് ഭരണ കൂടത്തെ കടുത്ത ഗറില്ല
പോരാട്ടം കൊണ്ട്ത കര്ത്ത് എറിയാമെന്ന് വാക്കു
കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ,
ചെഗുവേരയുടെ ആശയങ്ങളെ ലോകജനതയുടെ മനസ്സില്
ആളിക്കത്തുന്ന
തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു
ഇപ്പോഴും ലോകജനത നെഞ്ചേറ്റുന്നു.
രോഗംങ്ങളാൽ വേദനയില് പുളയുന്ന പാവപ്പെട്ട
മനുഷ്യനെ സഹായിക്കണം എന്ന ആദര്ശ
പ്രചോദിതമായ ഒരു
യൌവനത്തിന്റെ ഉൾവിളി മൂലം വൈദ്യ ശാസ്ത്ര
ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്
വേദനിക്കുന മനുഷ്യരുടെ നിലവിളികള് കൊണ്ട്മു
ഖരിതമാണെന്ന് തിരിച്ചറിയുകയും, ചികിൽസ
വേണ്ടത്.
സമൂഹത്തിനാണെന്നും സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല,
തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്
എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.
"ഒരുവന് അപരനെ സ്നേഹിക്കുന്ന,
അപരന്റെ വാക്കുകള്സം ഗീതം പോലെ മധുരമാകുന്ന
ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ്
താന്
ആയുധം ഏന്തുന്നതെന്ന്പകയും വിദ്വേഷവും കൊണ്ടല്ല,
സ്നേഹം കോണ്ട് മാത്രമാണ് താന്
ആയുധം ഏന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.
മരണം കൺമുന്നില്
കാണുമ്പോഴും,ബന്ധനസ്ഥനെങ്കിലും,
'ചെ'യുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒന്നു
നോക്കിയപ്പോള്, MM്1 ഗരാന്ഡ്,
സെമി ഓട്ടോമാറ്റിക്റൈഫിളിന്റെ ട്രിഗരിൽ
അമർന്ന സാർജന്റ് മരിയോ ടെറാന് എന്ന
ബൊളീവിയന്കൂലിപ്പടയാളിയുടെ കൈകൾ ഒന്നു
വിറച്ചു,...,
നേരിട്ടുള്ള പോരാട്ടത്തിൽകാലിന്വെടിയേറ്റ്
അവശനിലയിലായിരുന്നു 'ചെ', ബൊളീവിയൻ
പട്ടാളത്തിന്റെ പിടിയിലാകുന്നത്.. ഫെലിക്സ്
റോഡ്റിഗസ് എന്ന
ചാരന്റെ നേതൃത്വത്തില്മണിക്കൂറുകളോളം ചോദ്യം ചെയ്യലും,പീഡനവും
തുടർന്നപ്പോഴും 'ചെ' തളർന്നില്ല.
ചെയുടെ തീക്ഷ്ണമായ.
നോട്ടത്തെ നേരിടാൻ പോലും പല
സൈനികർക്കുമായില്ല.... മരണം മുന്നില് കാണുന്ന
നിങ്ങള്
ഇപ്പോള്സ്വന്തം അനശ്വരതയെക്കുറിച്ചാണോ ചിന്തിക്കുന്നത്
എന്ന പട്ടാളക്കാരന്റെ ചോദ്യത്തിന് "ഞാന്
വിപ്ളവത്തിന്റെ അനശ്വരതയെക്കുറിച്ചാണ്
ചിന്തിക്കുന്നത്"
എന്നായിരുന്നു 'ചെ'യുടെ അനശ്വരമായ വാക്കുകൾ
റൈഫിളുമായി വെടിവെക്കാനൊരുങ്ങിയ
ടെറാനോട് 'ചെ' പറഞ്ഞ വാക്കുകള്
"നിനക്ക്
ഒരാളെ കൊല്ലാന്സാധിച്ചേക്കാം പക്ഷെ തോൽപിക്കനാകില്ല
എക്കാലവും ലോകം നെഞ്ചേറ്റും...1967 ഒക്ടോബർ
9 ഉച്ചക്ക് 1.10,
ലാ ഹിഗ്വിറ ബൊളീവിയ.....സർവ്വ
ധൈര്യവും സംഭരിച്ച്വിറയാർന്ന
കൈകളോടെ വിപ്ളവ
ഇതിഹാസത്തിന്റെ നെഞ്ചിലേക്കയാള്കാഞ്ചി വലിച്ചു...........,
ഒൻപതുതവണ വെടിയൊച്ച മുഴങ്ങി വെടിയുണ്ടകള്
'ചെ'യുടെ നെഞ്ചും കഴുത്തും കൈകാലുകളും തകർത്തു...,വെടിയേറ്റു
വീഴുമ്പോഴും'ചെ'യുടെ കണ്ണുകള്തുറന്നു
തന്നെയിരുന്നു...,മരണമുറപ്പുവരുത്തി..'ചെ'യെ ഹെലിക്കോപ്റ്ററിന്റെ
ലാൻഡിംഗ് പാഡിൽ കെട്ടിവെച്ച്തൊട്ടടുത്ത
വല്ലഗ്രാന്ഡേ പട്ടണത്തിലെത്തിച്ചു....അവിടെ വെച്ച്തെളിവിനായി ചെയുടെ
ഒരു കൈ മുറിച്ചെടുത്തു..നഗര
പ്രാന്തത്തിലെ ശ്മശാനത്തില് ചെയുടെയും മറ്റു
പോരാളികളുടെയും ശരീരങ്ങള് അതീവ
രഹസ്യമായി അടക്കം ചെയ്തു...,30
വർഷങ്ങൾക്കിപ്പുറം1997 ജൂലായ് ലാണ്
ഫിദെലിന്റെ താൽപര്യപ്രകാരം 'ചെ'യുടെ ഭൗതികാവശിഷ്ടങ്ങള്
വല്ലാ ഗ്രാന്ഡെയില്നിന്നും വീണ്ടെടുക്കുന്നതും,
അവ സൈനിക
ബഹുമതികളോടെ ക്യൂബയിലെ സാന്താ ക്ളാര
ചെഗുവേര മുസ്സോളിയത്തില്
അടക്കം ചെയ്യുന്നതും....വെറും 39 വർഷം നീണ്ട
ഇതിഹാസോജ്വലമായ ജീവിതം കൊണ്ട്
ലോകമാകെയുള്ള പോരാട്ടങ്ങൾക്ക് അമര
പ്രചോദനമായി നിലകൊള്ളുന്നു
'ഏണസ്റ്റോ ചെഗുവേര'.....'ചെ'യുടെ വാക്കുകൾക്ക്കാലം ചെല്ലും തോറും
പ്രസക്തി ഏറി വരുന്നു.
വിപ്ളവ മനസിലെ
രക്തനക്ഷത്രത്തിന്റെ തിളക്കം നാൾക്കുനാള്
കൂടിവരുന്നു..ഈ ലോകത്ത് അസമത്വത്തിനെതിരായ
പോരാട്ടം ഉള്ളിടത്തോളം കാലം അങ്ങയുടെ ആവേശോജ്വല
സ്മരണകൾക്ക്
മരണമില്ല...വിപ്ളവത്തിന്റെ വാനിലെ വഴികാട്ടി നക്ഷത്രമായ
'ചെ'യുടെ വീരസ്മരണകൾക്കുമുന്പില് ഒരു
പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു...


Post a Comment

0 Comments