ചെഗുവേര ചരിത്രം ഭാഗം 6







ചെ ഗുവേരയുടെ ആദ്യത്തെ ലക്ഷ്യം തന്നെ പണം ഒരിടത്തു
കുമിഞ്ഞുകൂടുന്നത് തടയുകയും,
അതിനെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക
എന്നതായിരുന്നു. ക്യാപിറ്റലിസം എന്നതിനെ , ഒരു
കൂട്ടം ചെന്നായ്ക്കൾ തമ്മിലുള്ള
യുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതിൽ മറ്റൊരാളുടെ ചിലവിൽ വേറൊരാൾ
വിജയിക്കുന്നു. ഇത് ഒഴിവാക്കി പുതിയ ഒരു
മനുഷ്യനെ സൃഷ്ടിക്കുക എന്നതായിരുന്നു
അദ്ദേഹത്തിന്റെ ആഗ്രഹം.
സന്നദ്ധപ്രവർത്തനത്തിലൂടെയും , മനസ്സിലെടുക്കുന്ന
ഉറച്ച തീരുമാനത്തിലൂടെയും മാത്രമേ,
വ്യക്തിയും സമൂഹവും തമ്മിലുള്ള
ഐക്യം കെട്ടിപ്പടുക്കാനാവു എന്നു
ചെ വിശ്വസിച്ചു. ഇത് സമൂഹത്തിൽ
നടപ്പാക്കാനായി അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി.
മന്ത്രിമന്ദിരത്തിലുള്ള ഉദ്യോഗം കൂടാതെ,
അദ്ദേഹത്തിന്റെ ഒഴിവു സമയങ്ങളിൽ
നിർമ്മാണപ്രവർത്തനങ്ങളിലും, കരിമ്പിൻ
ചെടികൾ വെട്ടാൻ
പോലും അദ്ദേഹം തയ്യാറായി. . മുപ്പത്താറു
മണിക്കൂർ വരെ ഒറ്റയടിക്ക് അദ്ദേഹം ജോലികൾ
ചെയ്തു, അർദ്ധരാത്രിയിൽ കൂടിയാലോചനകളും,
യാത്രയ്ക്കിടയിൽ
ഭക്ഷണവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു.
ഓരോ തൊഴിലാളിയും ഒരു
മിനിമം ഉല്പാദനം നടത്തിയിരിക്കണം എന്ന്
ചെ ഒരു നിബന്ധന വെച്ചു. ഇതിൽ കൂടുതൽ സംഭാവന
ചെയ്യുന്നവർക്ക് ശമ്പളക്കൂടുതലിനു പകരം ഒരു
യോഗ്യതാ സർട്ടിഫിക്കറ്റ് ആണ്
അദ്ദേഹം നല്കിയിരുന്നത്. എന്നാൽ നിശ്ചിത
അളവ് ഉല്പാദിപ്പിക്കാൻ കഴിയാത്ത
തൊഴിലാളിയുടെ വേതനം, കുറക്കുകയും ചെയ്തു.
പുതിയ ഒരു തൊഴിൽ
സംസ്ക്കാരം തന്നെ വളർത്തിയെടുക്കുകയായിരുന്നു
ചെ ഗുവേര.
ചെ ഗുവേരയുടെ പുതിയ നയങ്ങൾ
പ്രകാരം പാശ്ചാത്യ രാജ്യങ്ങളുമായുള്ള
വാണിജ്യ ബന്ധങ്ങൾ ക്യൂബക്ക് കുറഞ്ഞു വന്നു.
പക്ഷെ ചെ, അതിനു പകരമായി കമ്മ്യൂണിസ്റ്റ്
രാജ്യങ്ങളുമായി വാണിജ്യബന്ധങ്ങൾ
സ്ഥാപിച്ചെടുത്തു. 1960കളുടെ അവസാനത്തിൽ ചെ ,
ചെക്കോസ്ലാവാക്യ, സോവിയറ്റ് യൂണിയൻ,
നോർത്ത് കൊറിയ , ഹംഗറി, കിഴക്കൻ ജർമ്മനി
തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.
ഇത്തരം കരാറുകൾ
ക്യൂബയുടെ സാമ്പത്തികസ്ഥിതിയെ കുറച്ചെങ്കിലും ഉയർത്തി.
എങ്കിലും,
പാശ്ചാത്യരാജ്യങ്ങളെ ഒഴിവാക്കി ഒരു
സാമ്പത്തിക ഉയർച്ച ക്യൂബയെപോലൊരു
രാജ്യത്തിനു കഴിയുമായിരുന്നില്ല.

 . കിഴക്കൻ
ജർമ്മനിയിൽ വെച്ചാണ്, പിന്നീട്
ചെ ഗുവേരയുടെ പരിഭാഷകനായ ടാമര
ബൊങ്കെയെ ചെ കണ്ടുമുട്ടുന്നത്. പിന്നീട് ടാമര,
ചെ ഗുവേരയുടെ കൂടെ ചേരുകയും, ബൊളീവിയൻ
കാടുകളിൽ വെച്ച്
ചെ ഗുവേരയോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു.
യോഗ്യതകളും,
അയോഗ്യതകളും എന്തൊക്കെയായിരുന്നാലും,
ചെ ഗുവേരയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ വൻ
പരാജയമാവുകയായിരുന്നു. പുതിയ തൊഴിൽ നയം,
ഉല്പാദനക്ഷമതയിൽ വൻ കുറവു വരുത്തി, കൂടാതെ,
ജോലിക്കു
ഹാജരാവാതിരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.



1961 ഏപ്രിൽ 17ന് , അമേരിക്കയിൽ നിന്ന്
പരിശീലനം ലഭിച്ച ചില ക്യൂബക്കാർ
രാജ്യത്തെ ആക്രമിച്ചു. ഇവർ മുമ്പ്, പല കാരണങ്ങൾ
കൊണ്ട് ക്യൂബയിൽ നിന്ന്
നാടുകടത്തപ്പെട്ടവരായിരുന്നു. ഇവർ എണ്ണത്തിൽ
ഏതാണ്ട് 1,400 ഓളം വരുമായിരുന്നു. ഇതാണ്
ബേ ഓഫ് പിഗ്സ് ആക്രമണം എന്നറിയപ്പെട്ടത്.
ചെ ഗുവേര ഈ യുദ്ധത്തിൽ നേരിട്ടു
പങ്കെടുത്തിരുന്നില്ല ,
എങ്കിലും വിജയത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിനു
ചരിത്രകാരന്മാർ നല്കിയിട്ടുണ്ട്.
കാരണം അന്നത്തെ സായുധസേനയുടെ ഇൻസ്ട്രക്ഷൻ
മേധാവി ചെ ഗുവേരയായിരുന്നു. ഫിഡലിന്റെ
അധികാരക്കസേരയെ മറിച്ചിടാനുള്ള
അമേരിക്കയുടെ തന്ത്രങ്ങളുടെ ഒരു ഭാഗമായിരുന്നു
ബേ ഓഫ് പിഗ്സ് ആക്രമണം. ഏതാണ്ട് 200,000 വരുന്ന
ഒരു പട്ടാളത്തെ, ഏതു സമയത്തും ഉണ്ടാകാൻ
പോകുന്ന ഒരു സൈനിക നടപടിക്കായി ചെ ഗുവേര
ഒരുക്കി നിറുത്തിയിരുന്നു. ഇതിൽ സ്ത്രീകളും,
പുരുഷന്മാരും പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ്
ഈ വിജയത്തിൽ ചെ ഗുവേരയ്ക്ക് ചരിത്രകാരന്മാർ
ഒരു പങ്ക് നല്കുന്നത്. ഈ സമയത്ത് തന്റെ,
കൈത്തോക്കിൽ നിന്ന് അബദ്ധത്തിൽ
ചെ ഗുവേരയ്ക്ക് വെടിയേൽക്കുകയുണ്ടായി.
ഈ ഒരു രാഷ്ട്രീയ വിജയത്തിന് ചെ ഗുവേര
ഒരവസരത്തിൽ അമേരിക്കയോട്
നന്ദി പറയുകയുണ്ടായി.


1961 ഓഗസ്റ്റിൽ ഉറുഗ്വേയിൽ വെച്ചു നടന്ന ഒരു
സാമ്പത്തിക ഉച്ചകോടിയിൽ സംബന്ധിക്കവേ,
അമേരിക്കൻ പ്രസിഡന്റിന് ചെ ഗുവേര ഒരു
നന്ദി പ്രകാശിപ്പിക്കുന്ന ഒരു കത്ത്
റിച്ചാർഡ്.എൻ.ഗുഡ്വിൻ എന്ന
സെക്രട്ടറി വശം കൊടുത്തയച്ചു. അതിൽ
ഇങ്ങിനെ എഴുതിയിരുന്നു. ബേ ഓഫ് പിഗ്സ്
ആക്രമണത്തിന് ഞാൻ താങ്കളോട്
നന്ദി പ്രകാശിപ്പിക്കുന്നു.ഇതുവരെ വിപ്ലവം ഉലച്ചിലുള്ള
ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ, അത്
വളരെയേറെ കരുത്താർജ്ജിച്ചിരിക്കുന്നു.
 ഒരു ജനാധിപത്യ രാഷ്ട്രം എന്നു
സ്വയം വിശേഷിപ്പിക്കുന്ന
അമേരിക്കക്കെതിരേ ചെ ഗുവേര ആഞ്ഞടിച്ചു.
സാമ്പത്തികമായിമുൻതൂക്കമുള്ള കുറെ ആളുകൾ
കറുത്തവർഗ്ഗക്കാരോടു കാണിക്കുന്ന
വംശവിദ്വേഷം എന്നാണ്
അമേരിക്കയുടെ ജനാധിപത്യത്തെ ചെ ഗുവേര
വിവരിച്ചത്.  . അണുബോംബിന്റെ പിതാവ്
എന്നറിയപ്പെടുന്ന പോൾ റോബ്സൺ
പോലുള്ളവരെ അവരുടെ സ്ഥാനത്തു
നിന്നും നീക്കംചെയ്യുക. അമേരിക്ക
ഒരിക്കലും യഥാർത്ഥത്തിലുള്ള
പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല.


അമേരിക്കയിലെ വിദഗ്ദ്ധന്മാർ
ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച്
ഒന്നും പറഞ്ഞിട്ടില്ല. പകരം അവർ
കൊട്ടിഘോഷിക്കുന്നത് ജലസേചനം പോലുള്ള
സുരക്ഷിതമായ വിഷയങ്ങളാണ്. ചുരുക്കത്തിൽ
ശൗചാലയങ്ങൾക്കു വേണ്ടിയുള്ള
വിപ്ലവങ്ങൾക്കുവേണ്ടിയാണ് അവർ
തയ്യാറാകുന്നത്.
സോവിയറ്റ് യൂണിയന്റെയും
ക്യൂബയുടേയും ബന്ധത്തിന്റെ യഥാർത്ഥ
ശില്പി ചെ ഗുവേര ആണ്. ഈ നയതന്ത്ര
ബന്ധത്തെതുടർന്നാണ് സോവിയറ്റ് യൂണിയൻ
അണുവായുധം ഘടിപ്പിച്ച ബാലിസ്റ്റിക്ക്
മിസ്സൈലുകൾ ക്യൂബയിൽ സ്ഥാപിച്ചു. ഒക്ടോബർ
1962 ലോകത്തെ ഒരു
ആണവയുദ്ധത്തിന്റെ അടുത്തുവരെ കൊണ്ടെത്തിച്ചു.
ക്യൂബൻ മിസൈൽ പ്രതിസന്ധി എന്ന ഈ
സംഭവത്തിനു ശേഷം ഒരു ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ്
പത്രമായ ഡെയിലി വർക്കർ നു കൊടുത്ത
അഭിമുഖത്തിൽ റഷ്യ ചെയ്ത വഞ്ചനയെക്കുറിച്ചു
പരാമർശിച്ചിട്ടുണ്ട്. മിസ്സൈലുകൾ
ക്യൂബയുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ
ഞങ്ങൾ അത് നേരത്തെ നിശ്ചയിച്ചിരുന്ന
ലക്ഷ്യത്തിലേക്ക് വിക്ഷേപിച്ചേനെ , ചെ തുടർന്നു
പറയുന്നു. എന്നാൽ റഷ്യയും , അമേരിക്കയും
ക്യൂബയെ തങ്ങളുടെ താല്പര്യങ്ങൾക്കു
വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന്
ചെ തിരിച്ചറിഞ്ഞു. അതിൽ പിന്നീട്
അമേരിക്കയെ ആക്ഷേപിക്കുന്നതുപോലെ തന്നെ,
റഷ്യയെയും ചെ നിന്ദിക്കാൻ തുടങ്ങി.




1964 ഡിസംബറോടെ , ചെ വളരെ ഔന്നത്യത്തിലുള്ള
ഒരു രാഷ്ട്രതന്ത്രജ്ഞനായി ഉയർന്നു കഴിഞ്ഞു.
ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്ക്
സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്യൂബൻ
സംഘത്തെ നയിച്ചത് ചെ ഗുവേരയാണ്.
ദക്ഷിണആഫ്രിക്കയിൽ നടക്കുന്ന
വർണ്ണവിവേചനത്തിനെ അഭിമുഖീകരിക്കാൻ
കഴിവില്ലാത്ത
ഐക്യരാഷ്ട്രസഭക്കെതിരെ ചെ ആഞ്ഞടിച്ചു. ഇത്
തടയാൻ ഐക്യരാഷ്ട്രസഭക്ക്
ഒന്നും ചെയ്യാനാകില്ലേ എന്നു
ചെ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു ചോദിച്ചു.

യാങ്കി കുത്തക മുതലാളിത്ത്വത്തിന്റെ കീഴിൽ
തഴയപ്പെട്ടു കിടന്നിരുന്ന
തൊഴിലാളി സമൂഹം ഉണർന്നെണീക്കുമെന്നും , അവ
ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വത്തിനെ തുടച്ചു
നീക്കുമെന്നും ചെ ഈ പ്രസംഗത്തിൽ
ഉറക്കെ പറഞ്ഞു. ജനസമൂഹം പുഛിക്കപ്പെട്ട്,
തഴയപ്പെട്ട്
ദാരിദ്ര്യത്താലും പീഢനത്താലും തളർന്നു
കിടക്കുകയായിരുന്നു. ഇവർ ഉണർന്നെണീക്കും.
അവരുടെ രക്തം കൊണ്ട് തന്നെ അവർ
അവരുടെ ചരിത്രം രചിക്കും.
ക്രോധത്തിന്റെ തിരമാലകൾ
ലാറ്റിനമേരിക്കയാകെ തന്നെ ആഞ്ഞടിക്കാൻ
പോകുകയാണെന്ന് ചെ പ്രഖ്യാപിച്ചു.

ക്യൂബയിൽ നിന്നും നാടുകടത്തപ്പെട്ട
കുറ്റവാളികളിൽ നിന്നുണ്ടായ രണ്ടു
ആക്രമണങ്ങളിൽ നിന്നും ചെ ഈ
സമ്മേളനത്തിനിടക്ക് രക്ഷപ്പെടുകയുണ്ടായി.
ആദ്യത്തേത് , മോളി ഗോൺസാൽവസ് എന്നയാൾ
സുരക്ഷാ മതിലുകൾ തകർത്ത് ചെ ഗുവേരക്കു
നേരെ ഏഴിഞ്ചു നീളമുള്ള
കഠാരയുമായി ചാടി വീഴുകയായിരുന്നു.
രണ്ടാമത്തേത്, ചെറിയ
ദൂരത്തുനിന്നും തൊടുക്കാവുന്ന ഒരു റോക്കറ്റ്
ഉപയോഗിച്ചുള്ളതായിരുന്നു.  ഈ രണ്ടു
സംഭവങ്ങളെക്കുറിച്ചും ചെ പ്രതികരിച്ചത്
ഇങ്ങനെയായിരുന്നു. തോക്കുപയോഗിച്ച് ഒരു
പുരുഷനാൽ വധിക്കപ്പെടുന്നതിനേക്കാൾ
എന്തുകൊണ്ടും നല്ലത്, ഒരു
കത്തി ഉപയോഗിച്ച് ഒരു സ്ത്രീയാൽ
കൊല്ലപ്പെടുന്നതാണ് എന്നാണ്.

ന്യുയോർക്കിലായിരിക്കുമ്പോൾ കൊളംബിയൻ
ബ്രോഡ്കാസ്റ്റിംഗ് സർവീസിന്റെ ഫേസ് ദ നേഷൻ
എന്ന പരിപാടിയിൽ
പ്രമുഖരോടൊപ്പം പങ്കെടുക്കുകയുണ്ടായി. യൂജിൻ
മക്കാർത്തി , മാൽക്കം എക്സ്
എന്നിവരുൾപ്പെടെയുണ്ടായിരുന്നു ഈ
പരിപാടിയിൽ പങ്കെടുത്തത്. ഈ രാജ്യത്തിലുള്ള
ഏറ്റവും മികച്ച വിപ്ലവകാരി എന്നാണ് ഇവർ
ചെ ഗുവേരയെ വിശേഷിപ്പിച്ചത്.



1965 ഫെബ്രുവരി 24 നാണ് ചെ ഗുവേര
അവസാനമായി ഒരു അന്താരാഷ്ട്രവേദിയിൽ
പ്രത്യക്ഷപ്പെട്ടത്. അൾജീരിയയിൽ വെച്ചു നടന്ന
ആഫ്രോ ഏഷ്യൻ സമ്മേളനത്തിൽ
പങ്കെടുത്തതായിരുന്നു അത്. സാമ്രാജ്യത്വ
ശക്തികളുടെ ചൂഷണത്തിനെതിരേ മൂകമായി നിലകൊള്ളുന്ന
ജനാധിപത്യരാജ്യങ്ങളുടെ
നിലപാടിനെതിരേ ചെ ഗുവേ ആ വേദിയിൽ
തുറന്നടിച്ചു.
സാമ്രാജ്യത്ത്വശക്തികളെ എതിർക്കാനായി
കമ്മ്യൂണിസ്റ്റുരാജ്യങ്ങൾക്കുള്ള വ്യക്തമായ
നയങ്ങളും ചെ അവതരിപ്പിച്ചു. ക്യൂബയുടെ പ്രധാന
സാമ്പത്തികഉറവിടമായ സോവിയറ്റ്
റഷ്യയുടെ ചില നയങ്ങളെയും ചെ പൊതുവേദിയിൽ
എതിർത്തു. മാർച്ച് പതിനാലിന് തിരിച്ച്
ക്യൂബയിലെത്തിയ ചെ ഗുവേരക്ക് ഫിഡലിന്റെ
നേതൃത്വത്തിൽ ശാന്തഗംഭീരമായ വരവേല്പാണ്
ഹവാന വിമാനത്താവളത്തിൽ വെച്ചു നൽകിയത്.
. ഭൂമിയെ രണ്ടാക്കി ഭാഗിച്ചു
ചൂഷണം ചെയ്യുന്ന രണ്ട് ശക്തിളെന്നാണ്
അമേരിക്കയേയും, സോവിയറ്റ്
റഷ്യയേയും ചെ വിശേഷിപ്പിച്ചത്.
വിയറ്റ്നാം യുദ്ധത്തിൽ ചെ ഉത്തര
വിയറ്റ്നാമിനെ പിന്തുണച്ചു.
വികസ്വരരാജ്യങ്ങളോട് മറ്റൊരു
വിയറ്റ്നാമാകാൻ
ആഹ്വാനം ചെയ്യുകയും ഉണ്ടായി.


മാവോ സെ തൂംഗിന്റെ ശക്തനായ ഒരു
പിന്തുടർച്ചക്കാരനായിരുന്നു ചെ. ക്യൂബയുടെ
പുരോഗതി റഷ്യയുടെ സാമ്പത്തിക
സഹായത്തെ ആശ്രയിച്ചിരിക്കുന്ന അവസരത്തിൽ
ചെ ഗുവേരയുടെ ഈ റഷ്യ വിരുദ്ധ നിലപാടുകൾ
ക്യൂബക്ക് ഒരു പാട് പ്രശ്നങ്ങളുണ്ടാക്കി. മാവോയുടെ
നേതൃത്വത്തിൽ ചൈനനേടിയെടുത്ത വൻ വ്യവസായ
പുരോഗതി ചെ ഗുവേരയെ ആകർഷിച്ചിരുന്നു.
അത്തരമൊരു മാറ്റം ആണ് ക്യൂബയിൽ
നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത്.
ചെ ഗുവേരയുടെ റഷ്യൻ വിരുദ്ധ നിലപാടുകൾ കൊണ്ട്
വിഷമത്തിലായത് ഫിഡൽ ആയിരുന്നു. റഷ്യൻ
നിലപാടുകളെയും നയങ്ങളെയും ഫിഡൽ
സ്വാഗതം ചെയ്തുിരുന്നുവെങ്കിലും,
അഴിമതിനിറഞ്ഞത് എന്നു പറഞ്ഞ്
ചെ നിഷ്ക്കരുണം തള്ളിക്കളയുകയായിരുന്നു.

റഷ്യയുടെ സാമ്പത്തിക, രാഷ്ട്രീയ
നിലപാടുകളോടുള്ള
ചെ ഗുവേരയുടെ വിമർശനം അദ്ദേഹത്തിന്റെ അക്കാലത്തുള്ള
കുറിപ്പുകളിൽ കാണാമായിരുന്നു. സോവിയറ്റുകൾ
മാർക്സിനെ മറന്നു എന്നദ്ദേഹം വിശ്വസിച്ചു.
മുതലാളിത്ത്വത്തിൽ നിന്നും
ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായ
വർഗ്ഗസമരത്തെ തുടച്ചു നീക്കാനുള്ള സോവിയറ്റ്
യൂണിയന്റെ താല്പര്യവും അമേരിക്കയോടുള്ള
സമാധാന നിലപാടുമെല്ലാം ചെ ഗുവേര
എതിർത്തിരുന്നു. പണം , ഉല്പന്നങ്ങൾ, വിപണി ,
വ്യാപാരം എന്നിവ ഇല്ലാതായി കാണാനാണ്
ചെ ആഗ്രഹിച്ചത്. എന്നാൽ റഷ്യ ഇതിനു
വേണ്ടിയാണ് പരിശ്രമിച്ചത്. സോവിയറ്റുകാർ
മാറാനായി തയ്യാറായില്ലെങ്കിൽ അവർ
തിരിച്ച് മുതലാളിത്ത്വത്തിലേക്കു തന്നെയാണ്
പോകുന്നത് എന്ന് ചെ ഉറക്കെ പ്രഖ്യാപിച്ചു.


അൾജീരിയൻ പ്രസംഗത്തിനുശേഷം,
ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ചെ ഗുവേര
പൊതുമധ്യത്തിൽ നിന്നും അപ്രത്യക്ഷനായി.
നിഗൂഢമായ ഒരു താവളത്തിലേക്കാണ്
അദ്ദേഹം പോയത്. അതിനെക്കുറിച്ച്,
യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല.
ക്യൂബയുടെ വ്യവസായ മന്ത്രി കൂടിയായിരുന്ന
ചെ ഗുവേരയുടെ ഈ
ഒളിച്ചോട്ടം നടപ്പിലായിക്കൊണ്ടിരുന്ന
ക്യൂബൻ വ്യാവസായിക
പുരോഗതിയെ പിന്നോട്ടടിച്ചു. ചെ ഗുവേരയുടെ
ചൈനീസ് രീതി റദ്ദാക്കാൻ ഫിഡലിന്റെ മുകളിൽ
സോവിയറ്റ് സമ്മർദ്ദം കൂടി വന്നു. ചെ ഗുവേര,
തനിക്കു തോന്നുമ്പോൾ
മാത്രം പൊതുജനമധ്യത്തിൽ വരുമെന്ന് ഫിഡൽ ഒരു
പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
ചെഗുവേരയുടെ അപ്രത്യക്ഷമാകലിനെ തുടർന്നുണ്ടായ
നിഗൂഢത നീക്കുവാനാണ് ഫിഡൽ ഇങ്ങനെയൊരു
പ്രഖ്യാപനം നടത്തിയത്. 1965 ഒക്ടോബർ 3 ന്
തീയതി വെക്കാത്ത ഒരു കത്ത് ചെ ഗുവേര ഫിഡലിന്
അയച്ചത് ഫിഡൽ പൊതുജനമധ്യത്തിൽ
വായിക്കുകയുണ്ടായി. അതിൽ
ഇങ്ങിനെ പറഞ്ഞിരുന്നു. ക്യൂബൻ വിപ്ലവത്തോട്
ഐക്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ,
ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ
വിപ്ലവം നയിക്കാനായി താൻ പോകുകയാണ്.
ക്യൂബയിലെ സർക്കാരിലും, കമ്മ്യൂണിസ്റ്റ്
പാർട്ടിയിലുമുള്ള
എല്ലാ ഔദ്യോഗി സ്ഥാനങ്ങളും രാജിവെക്കുകയാണ്.
ഇതോടൊപ്പം ക്യൂബൻ
വിപ്ലവത്തിന്റെ ഭാഗമായി ലഭിച്ച ക്യൂബൻ
പൗരൻ എന്ന പദവിയും ഉപേക്ഷിക്കുകയാണ്.


കോംഗോയിൽ നടന്നുവന്നിരുന്ന സമരങ്ങളിൽ
പങ്കെടുക്കാനും തന്റെ പരിചയസമ്പത്ത്
അവിടുത്തെ പോരാളികൾക്ക് പകർന്നു
നൽകാനുമായിരുന്നു 1965 ൽ ചെ ഗുവേര
ആഫ്രിക്കയിലെ കോംഗോയിലേക്ക് പോയത്.
സാമ്രാജ്യത്വവിരുദ്ധയുദ്ധത്തിൽ ആഫ്രിക്ക ഒരു
തുടക്കക്കാർ മാത്രമാണെന്നും, അതുകൊണ്ട്
തന്നെ അത്തരം വിപ്ലവങ്ങളിൽ
അവിടെ ധാരാളം സാദ്ധ്യതകളുണ്ടെന്നും ചെ ഗുവേര
വിശ്വസിച്ചു.
ചെ ഗുവേരയുമായി സഹോദരബന്ധം പുലർത്തിയിരുന്ന
ഈജിപ്ത് പ്രസിഡന്റ് ഈ നടപടിയിൽ
നിന്നും പിൻമാറാൻ ചെ ഗുവേരയെ ഉപദേശിച്ചു.
ഈ പോരാട്ടം പരാജയത്തിലേ കലാശിക്കൂ എന്ന്
പ്രസിഡന്റായിരുന്ന ജമാൽ അബ്ദുൾ നാസർ
ചെ ഗുവേരക്ക് മുന്നറിയിപ്പു നൽകി. എന്നാൽ ഈ
ഉപദേശങ്ങളെയും മുന്നറിയിപ്പുകളേയും അവഗണിച്ച്
ചെ ആഫ്രിക്കയിലേക്ക് യാത്രയായി. റെമോൺ
ബെനിറ്റ്സ് എന്ന വ്യാജ നാമത്തിലാണ്
ചെ ആഫ്രിക്കയിലേക്ക് പോയത്.

Post a Comment

0 Comments