ചെഗുവേര ചരിത്രം ഭാഗം 10



വെടിവെച്ചുകൊല്ലുന്നതിനു തൊട്ടുമുമ്പ്, അഡ്മിറൽ
ഉഗാർത്തെയുടെ മുഖത്ത്
ചെ ധിക്കാരത്തോടെ തുപ്പുകയുണ്ടായി.
പിറ്റേ ദിവസം രാവിലെ , ചെ ആ
ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയെ
കാണണമെന്ന് ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ
കോർട്ടസ് ഈ സംഭവത്തെ പിന്നീട്
ഇങ്ങനെ വിവരിക്കുന്നു.
അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാൻ
എനിക്കാവുമായിരുന്നില്ല, തുളച്ചു കയറുന്ന ഒരു
തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു. ഇമകൾ
അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം.
സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച്
ചെ ജൂലിയയോട് സംസാരിച്ചു. സർക്കാർ
ഉദ്യോഗസ്ഥർ ആഢംബര കാറുകളിൽ
സഞ്ചരിക്കുമ്പോൾ ഈ സ്കൾ ഇങ്ങനെ കിടക്കുന്ന
ഒരു ശരിയായ രീതി അല്ലെന്ന്
ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ്
ഇത്തരം ഞങ്ങൾ
ഇതിനെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി കൂട്ടിച്ചേർത്തു.


ഒക്ടോബർ 9ന്റെ പ്രഭാതത്തിൽ ബൊളീവിയൻ
പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാൻ
ഉത്തരവിട്ടു. മാരിയോ തെരാൻ എന്ന
പട്ടാളക്കാരനാണ്
ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്.
ചെ ഗുവേരയെ കൊല്ലാനുള്ള അധികാരം അയാൾ
ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു
സുഹൃത്തുക്കുൾ മുമ്പ്
ചെ ഗുവേരയുടെ ഗറില്ലാസംഘവുമായുള്ള
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള
വിരോധമായിരുന്നു, ഈ തീരുമാനമെടുക്കാൻ
കാരണം. ചെ ഗുവേര കൊല്ലപ്പെട്ടത് ഒരു
ഏറ്റുമുട്ടലിലൂടെയാണെന്ന് ലോകത്തോടു
വെളിവാക്കാനായി മുറിവുകളുടെ എണ്ണം പൊരുത്തമുള്ളവയായിരിക്കണമെന്ന്
ഫെലിക്സ് റോഡ്രിഗ്സ് ആ പട്ടാളക്കാരനോട്
പറഞ്ഞിരുന്നു.
യാതൊരുവിധേനെയും ചെ രക്ഷപ്പെടാതിരിക്കാനായാണ്
ബൊളീവിയൻ പ്രസിഡന്റ് ആ
കൃത്യം വളരെ പെട്ടെന്ന് തന്നെയാക്കിയത്.
കൂടാതെ വിചാരണ എന്ന
നാടകത്തെയും ഒഴിവാക്കാൻ ഈ
തീരുമാനം കൊണ്ട് അവർക്ക് കഴിഞ്ഞു.

വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ്
നിന്റെ അറിവില്ലായ്മയെക്കുറിച്ചു
നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ
ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു
ഇല്ല , ഞാൻ ചിന്തിക്കുന്നത്
വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ് .
 തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക്
കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു
എനിക്കറിയാം നീ എന്നെ കൊല്ലാനാണ്
വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു.
നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ
പോകുന്നത് . തെരാൻ ഒന്നു
പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട്
ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു.


കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു
വീണു പിടഞ്ഞു.
കരയാതിരിക്കാനായി തന്റെ കൈയ്യിൽ
ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട്
തുരുതുരാ നിറയൊഴിച്ചു.
നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ
ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു
പ്രാവശ്യം കാലുകളിലായിരുന്നു.
രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും.
ഒരെണ്ണം നെഞ്ചിലും, അവസാനത്തേത്
കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്.


മുഖം വശത്തുനിന്നുള്ള ദൃശ്യം
പാദരക്ഷകൾ
മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു
ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച
നിലയിലാണ് കൊണ്ടുപോയത്.
വല്ലൈഗ്രാൻഡയിലുള്ള ഒരു
ആശുപത്രിയിലെ അലക്കുമുറിയിൽ ആണ്
ചെ ഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്.
മരിച്ചത് ചെ ഗുവേര തന്നെയെന്ന്
ഉറപ്പിക്കാനായി ധാരാളം ദൃക്സാക്ഷികളെ കൊണ്ടുവന്ന്
ശരീരം കാണിച്ചിരുന്നു. അതിൽ
പ്രധാനിയായിരുന്നു ബ്രിട്ടീഷ്
പത്രലേഖകനായിരുന്ന റിച്ചാർഡ് ഗോട്ട്,
ഇദ്ദേഹമാണ് ജീവനോടെ ചെ ഗുവേരയെ കണ്ട ഏക
സാക്ഷി എന്നും പറയപ്പെടുന്നു.

മരിച്ചു കിടന്ന ചെ ഗുവേരയെ അവിടുത്തെ ആളുകൾ
ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്.
ഇംഗ്ലീഷ് നിരൂപകനായ ജോൺ ബെർഗർ,
ചെ ഗുവേരയുടെ പോസ്റ്റ്മോർട്ടത്തിന്റെ ചിത്രങ്ങളെ വിശ്വവിഖ്യാതമായ
രണ്ടു ചിത്രങ്ങളോടാണ് ഉപമിച്ചത്. അതിൽ ഒന്ന്
ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ട്
ആൻഡ്രിയ മാന്റെഗ്ന വരച്ച ഒരു ലോകപ്രശസ്ത്ര
ചിത്രം കൂടിയായിരുന്നു. 

ചെ ഗുവേരയെ കൊല്ലാനുള്ള തീരുമാനത്തെ
വിഡ്ഢിത്തം എന്നാണ്
അമേരിക്കയുടെ 36ാമത്തെ പ്രസിഡണ്ടായിരുന്ന
ലിൻഡൻ.ബി.ജോൺസൺ അഭിപ്രായപ്പെട്ടത്.
എന്നാൽ
ബൊളീവിയയുടെ ഭാഗത്തുനിന്നുനോക്കിയാൽ
ശരിയും എന്നദ്ദേഹം കൂട്ടിച്ചേർത്തു. 

ചെ ഗുവേരയുടെ കൊലപാതകശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന
പല വസ്തുക്കളും റോഡ്രിഗ്സ്
തന്റേതാക്കുകയുണ്ടായി. അതിലൊന്നായിരുന്നു
ചെ ഉപയോഗിച്ചിരുന്ന റോളക്സ്
ജി.എം.ടി.മാസ്റ്റർ വാച്ച്.  . അയാൾ അത്
കുറേക്കാലം കൈയ്യിൽ
തുടർച്ചയായി അണിഞ്ഞിരുന്നു. പിന്നീട് ഈ വക
വസ്തുക്കളെല്ലാം സി.ഐ.എ യുടെ പക്കൽ
എത്തിച്ചേർന്നു. ഒരു സൈനിക ഡോക്ടർ
ചെ ഗുവേരയുടെ കൈകൾ ഛേദിച്ചെടുത്തു.
അതിനുശേഷം ബൊളീവിയൻ സൈനികർ
മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക്
മാറ്റി. മൃതശരീരം കത്തിച്ചോ ,
മറവുചെയ്തോ എന്നുപോലും അവർ പുറത്തു
പറഞ്ഞില്ല. മുറിച്ചെടുത്ത കരങ്ങൾ
വിരലടയാളപരിശേധനക്കായി ബ്യൂനസ്
ഐറിസിലേക്ക് അയച്ചു. അവിടെ അർജന്റീന
പോലീസിന്റെ കയ്യിൽ
ചെ ഗുവേരയുടെ വിരലടയാളം സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു.
ഒക്ടോബർ 15ന് ഫിഡൽ
ഔദ്യോഗികമായി ചെ ഗുവേരയുടെ മരണം പ്രഖ്യാപിച്ചു
കൂടാതെ മൂന്നു
ദിവസത്തെ ദുഃഖാചരണവും ക്യൂബയിലെങ്ങും അചരിക്കാൻ
നിർദ്ദേശം നൽകി.
ഹവാനയിലെ ജനങ്ങളെ അഭിവാദ്യംചെയ്ത്
ഫിഡൽ ചെ ഗുവേരയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
“ നമ്മുടെ അടുത്ത തലമുറ
എങ്ങിനെ ആയിരിക്കണം എന്നുള്ളതിനുള്ള
ഉദാഹരണമാണ് ചെ. നമ്മുടെ കുട്ടികൾ
ചെ ഗുവേരയെപോലെ വിദ്യാഭ്യാസം നേടണം.
ഒരു മാതൃകാപുരുഷനെയാണ് നാം തേടുന്നതെങ്കിൽ
ഒട്ടും മടിക്കാതെ എനിക്കു ചൂണ്ടിക്കാണിക്കാൻ
കഴിയും. അത് ചെ ഗുവേരയാണ് ”
ചെ ഗുവേരയോടൊപ്പം പിടിയിലായ റെജിസ്
ഡിബ്രേ പിന്നീടി ജയിലിൽ നിന്നു നൽകിയ
ഒരഭിമുഖത്തിൽ ചെ ഗുവേരയും മറ്റു
ഗറില്ലകളും കാട്ടിലനുഭവിച്ച
കഷ്ടപ്പാടുകളുടെയും വേദനകളുടെയും യഥാർത്ഥ
ചിത്രം ലോകത്തിനു മുന്നിൽ വരച്ചു കാട്ടുന്നു.
അവർ കാടിന്റെ ഇരകളായിരുന്നു, കാടു
തന്നെ അവരെ ഭക്ഷിച്ചു .


ചെ ഗുവേരയുടെ സംഘം, ദിവസങ്ങളോളം,
ഭക്ഷണവും, വെള്ളവും,
പാദരക്ഷകളും ഇല്ലാതെ കാട്ടിലൂടെ അലയുകയായിരുന്നു.
കൂടാതെ വിവിധ
രോഗങ്ങളും അവരെ തളർത്തിയിരുന്നു. ആ
നാളുകളിൽ പോലും ലാറ്റിൻ അമേരിക്കയുടെ നല്ല
ഭാവിയെക്കുറിച്ച്
ചെ ശുഭാപ്തിവിശ്വാസമുള്ളവനായിരുന്നു.
1995കളുടെ അവസാനത്തിൽ വിരമിച്ച
ബൊളീവിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന
മാരിയോ വാർഗാസ്,
ചെ യുടെ ജീവചരിത്രകാരനായ
ലീ ആൻഡേഴ്സണോട് പറയുകയുണ്ടായി, പിന്നീട്
ചെ ഗുവേരയുടെ ശരീരം വല്ലാഗ്രാൻഡാ വ്യോമതാവളത്തിനടുത്തു
നിന്നും അവർ കണ്ടെടുത്തു എന്ന്.
ചെ ഗുവേരയുടെ ശരീരത്തിനായ ഏതാണ്ട്
ഒരുകൊല്ലക്കാലം നീണ്ടു നിന്ന
തിരച്ചിലിനൊടുവിലാണ് ക്യൂബയുടെ ഫോറൻസിക്
വിദഗ്ദരും മറ്റുമടങ്ങുന്ന ഒരു സംഘം ഏഴു
മൃതശരീരങ്ങൾ ഒരുമിച്ചു മറവുചെയ്തിരുന്ന രണ്ട്
വലിയ ശവക്കുഴികൾ കണ്ടെത്തിയത്. അതിൽ
ഒന്നിന്റെ കൈകൾ
ചെ ഗുവേരയെപ്പോലെ ഛേദിച്ചിരുന്നു. ക്യൂബൻ
സർക്കാർ ഉദ്യോഗസ്ഥരും,
ആഭ്യന്തരമന്ത്രാലയവും ഈ
മൃതശരീരം ചെ ഗുവേരയുടെ തന്നെയാണ് എന്ന്
സ്ഥിരീകരിച്ചു.
മൃതശരീരത്തിന്റെ ജാക്കറ്റിനുള്ളിൽ ഒരു ചെറിയ
പോക്കറ്റിൽ ഒരു കെട്ട് പുകയില നിരീക്ഷകർ
കണ്ടെത്തി. ഗുസ്മാൻ എന്ന ബൊളീവിയൻ
പട്ടാളക്കാരൻ ചെ ഗുവേരക്ക്
അവസാനമായി കൊടുത്തതായിരുന്നു അത്. ഗുസ്മാൻ
ഇതിനെക്കുറിച്ചു ഇങ്ങിനെ അനുസ്മരിക്കുന്നു.
ക്യൂബക്കാർ ഏതെങ്കിലും ഒരു പഴയ
അസ്ഥിക്കഷണം കണ്ടെടുത്ത് ഇത് ചെ ആണെന്ന്
പറയുമെന്ന് എനിക്കു സംശയമുണ്ടായിരുന്നു. എന്നാൽ
ഈ പുകയിലക്കെട്ട്
കണ്ടെടുത്തതോടെ എനിക്കുറപ്പായി അത്
ചെ ഗുവേര തന്നെയാണെന്ന്. 

1997ൽ ചെ ഗുവേരയെയും തന്റെ ആറു
സംഘാംഗങ്ങളേയും, സാന്റാക്ലാരയിലുള്ള ഒരു
മ്യുസോളിയത്തിൽ പൂർണ്ണ
സൈനികബഹുമതികളോടെ അടക്കി.
സാന്റാക്ലാരയിലായിരുന്നു മഹത്തായ ക്യൂബൻ
വിപ്ലവത്തിന്റെ വിജയാഘോഷം ചെ നടത്തിയത്.

ചെ ഗുവേരയുടെ ഡയറിയും മറ്റ് ചില
സ്വകാര്യവസ്തുക്കളും പിന്നീട്
കണ്ടെടുക്കുകയുണ്ടായി. കൈകൊണ്ട് എഴുതിയ 30,000
വാക്കുകൾ ഉള്ള ചെ ഗുവേരയുടെ ഡയറിയാണ് അതിൽ
പ്രധാനപ്പെട്ടത്. കൂടാതെ കുറെ കവിതകളും, ഒരു
ചെറുകഥയും. ഡയറിയിലെ ആദ്യത്തെ വരികൾ
എഴുതിയത് നവംബർ 7 1966ന് ആണ്.
അവസാനം അതിൽ പേന പതിഞ്ഞത്
പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പും. 1967
ഒക്ടോബർ 7 നും.
അതുവരെ ഗറില്ലകളുടെ അപക്വമായ നീക്കങ്ങളും,
ചെ ഗുവേരയുടെ നീക്കങ്ങളും എല്ലാം ഈ
പുസ്തകത്താളിൽ നിറഞ്ഞു നിൽക്കുന്നു.


ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ്
പാർട്ടിയുമായുള്ള എതിർപ്പുകളും,
അവിടെ ചെ ഗുവേരക്ക് പ്രതീക്ഷിച്ച
സേനാബലം നൽകിയില്ല. കൂടാതെ, ഭാഷാപരമായ
പ്രശ്നങ്ങളും കൂടൂതൽ
ആളുകളെ ഗറില്ലാ സൈന്യത്തിലേക്കെടുക്കുന്നതിൽ
നിന്നും ചെ ഗുവേരക്കു തിരിച്ചടിയായി.
കൂടാതെ സന്തതസഹചാരിയായിരുന്ന ആസ്തമ
അസുഖവും അദ്ദേഹത്തെ തളർത്തിയിരുന്നു.
ആവശ്യത്തിനു മരുന്നുകൾ
ലഭിക്കാതിരുന്നതും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള
പ്രയാണത്തിനു തടസ്സമായി. 
റാംപാർട്ട്സ് മാഗസിൻ ബൊളീവിയൻ
ഡയറി ഉടനടി തന്നെ മൊഴിമാറ്റം നടത്തി,
ലോകമെമ്പാടും വിതരണം ചെയ്തു. 2008 ൽ
ബൊളീവിയൻ സർക്കാർ, ചെഗുവേരയുടെ മറ്റു ചില
നോട്ടുപുസ്തകങ്ങളും, ബ്ലാക്ക് ആന്റ് വൈറ്റ്
ചിത്രങ്ങളും കണ്ടെടുത്തു. കൈയെഴുത്തു
പ്രതികളുടെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന്
സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.

മരണത്തിനു 40 കൊല്ലങ്ങൾക്കു ശേഷവും,
ചെ ഗുവേരയുടെ ജീവിതം വിവാദപൂർണ്ണമായി തന്നെ തുടരുന്നു.
അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള
വൈരുദ്ധ്യം അദ്ദേഹത്തെ ഇന്നും പിടികിട്ടാത്ത
ഒരു പ്രത്യേക
തരം വ്യക്തിത്വമായി നിലനിർത്തുന്നു.
ക്യൂബയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന ഒരു
ജനപ്രിയനായകനായി ചെ മാറി. സ്കൂൾ കുട്ടികൾ
"'ഞങ്ങൾ ചെ ഗുവേരയെപ്പോലെ ആകും"' എന്ന്
എല്ലാ ദിവസവും പ്രതിജ്ഞ എടുക്കുന്നു
അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അർജന്റീനയിൽ
ചെ ഗുവേരയുടെ പേരിൽ വിദ്യാലയങ്ങൾ
പ്രവർത്തിക്കുന്നു.ചെ ഗുവേരയുടെ ജന്മനാടായ
റൊസാരിയോയിൽ അദ്ദേഹത്തിന്റെ ചെമ്പിൽ
തീർത്ത 12 അടി നീളമുള്ള പൂർണ്ണകായ പ്രതിമ ഉണ്ട്.
ബൊളീവിയയിലെ ചില കർഷക ഗോത്രങ്ങൾ
ചെ ഗുവേരയെ വിശുദ്ധനായി കാണുന്നു,
അദ്ദേഹത്തിന്റെ സഹായത്തിനു
വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പ്രശസ്തരായ പല ലോക
നേതാക്കളും ചെ ഗുവേരയെ വാഴ്തത്തി പറയാറുണ്ട്.

നെൽസൺ മണ്ടേല:
"സമാധാനം ആഗ്രഹിക്കുന്ന ഏതൊരു
മനുഷ്യനുമുള്ള പ്രചോദനം" .

 ഷോൺ പോൾ സാർത്ര്:
"നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച ഒരു
പരിപൂർണ്ണനായ മനുഷ്യൻ."

ഗ്രഹാം ഗ്രീനി :

"സാഹസികതയെയും,
ശൗര്യത്തെയും പ്രതിനിധീകരിച്ച
മനുഷ്യൻ. "

സ്റ്റോക്ക്ലി കർമിഷെൽ:

" ചെ ഗുവേര
മരിച്ചിട്ടില്ല
അദ്ദേഹത്തിന്റെ ആശയങ്ങൾ
നമ്മോടൊപ്പം ജീവിക്കുന്നു."

ആൽബർട്ടോ ഗ്രനേഡോ:
(അദ്ദേഹത്തിന്റെ ലാറ്റിനമേരിക്കൻ
യാത്രയിലെ സുഹൃത്ത്) "ചെ ഗുവേര
എന്തുചെയ്യുമെന്നാണോ പറഞ്ഞിരുന്നത്,
അത് ചെയ്തു.അതുകൊണ്ടു
തന്നെ ചെ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നു"

ഫിഡൽ കാസ്ട്രോ :

"ചെ ഗുവേര,
ലോകത്തിലും,
ലാറ്റിനമേരിക്കയിലും സാമൂഹ്യബോധത്തിന്റെ വിത്തുകൾ
പാകി. തണ്ടിൽ നിന്നും പാകമാകുന്നതിനു
മുമ്പ് മുറിച്ചെടുക്കപ്പെട്ട ഒരു പൂവായിരുന്നു
ചെ."

Post a Comment

0 Comments