ചെഗുവേര ചരിത്രം ഭാഗം 9



ചെ ഗുവേര പ്രാദേശിക ഗ്രൂപ്പുകളിൽ
നിന്നും സഹകരണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്
അദ്ദേഹത്തിനു ലഭിച്ചില്ല. ബൊളീവിയൻ
കമ്മ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ചില്ല.
അവർക്ക് ഹവാനയേക്കാൾ,
മോസ്ക്കോയോടായിരുന്നു അടുപ്പം.
അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത് ഒരു
ഡയറിയിൽ ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ്
പാർട്ടിയെക്കുറിച്ച് ഇങ്ങിനെ എഴുതിയിരുന്നു.
വഞ്ചകർ, കൂറില്ലാത്തവർ, വിഡ്ഢികൾ.
ഹവാനയുമായി വേണ്ട സമയത്ത് റേഡിയോ
ബന്ധം പുലർത്താൻ ചെ ഗുവേരയുടെ സൈന്യത്തിനു
കഴിഞ്ഞില്ല. ക്യൂബയിൽ നിന്നും അവർക്കു
കൊടുത്തിരുന്ന രണ്ട് ഷോർട്ട് വേവ്
റേഡിയോകളും തകരാറുള്ളവയായിരുന്നു.
ഗറില്ലകൾ, കാട്ടിനുള്ളിൽ വേണ്ട ആവശ്യവസ്തുക്കൾ
കിട്ടാതെ ഒറ്റപ്പെട്ടു.
ഇതു കൂടാതെ പ്രാദേശികനേതാക്കളും,
സംഘങ്ങളുമായി ഒരു സമവായത്തിനു ശ്രമിക്കാതെ,
അവരുമായി ഏറ്റുമുട്ടാനാണ് ചെ ഗുവേര
പലപ്പോഴും ശ്രമിച്ചത്. ഇത്
അദ്ദേഹം പ്രതീക്ഷിച്ച
സഹകരണം കിട്ടാതിരിക്കാൻ ഇടയാക്കി.
കോംഗോയിലും ഇതു തന്നെ സംഭവിച്ചു.
ക്യൂബയിലും ഇത് ഉണ്ടായിരുന്നുവെങ്കിലും തക്ക
സമയത്ത് ഫിഡൽ ഇടപെട്ട്
അതെല്ലാം പരിഹരിച്ചിരുന്നു.


ബൊളീവിയയിൽ തന്റെ സേനയിൽ ചേരാൻ
പ്രദേശവാസികളെ അദ്ദേഹത്തിനു കിട്ടിയില്ല.
ബൊളീവിയയിലെ അവസാനകാലത്ത്
അദ്ദേഹത്തിന്റെ ഡയറിയിൽ ചെ ഗുവേര
ഇങ്ങിനെ എഴുതി. കർഷകർ യാതൊരു
സഹായവും ഞങ്ങൾക്കു നല്കിയില്ല,
എന്നുമാത്രമല്ല അവർ
ഒറ്റുകാരായി മാറുകയും ചെയ്തു.


ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ്
ചെ ഗുവേരയെ പിടിക്കാനുള്ള സെന്റ്രൽ
ഇന്റലിജൻസ്
ഏജൻസിയുടെ സേനയുടെ തലവനായിരുന്നത്.
ബൊളീവിയൻ കാടുകളിൽ െച
ഗുവേരയെ ഏതുവിധേനയും പിടിക്കുക
എന്നതായിരുന്നു ദൗത്യം. നാസി യുദ്ധ
കുറ്റവാളിയായിരുന്ന ക്ലോസ്
ബാർബി എന്നയാളായിരുന്നു
അവസാനം ചെ ഗുവേരയെ പിടിക്കാനായി ഈ
സേനയെ സഹായിച്ചത്. ഇയാൾക്ക് രണ്ടാം ലോക
മഹായുദ്ധത്തിൽ പങ്കെടുത്ത്, ഗറില്ലായുദ്ധമുറകളിൽ
പരിചയം നേടിയിട്ടുണ്ടായിരുന്നു.


1967 ഒക്ടോബർ 7ന്, ഒരു ഒറ്റുകാരൻ ബൊളീവിയൻ
പ്രത്യേക
സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു
നയിച്ചു.  . ഒക്ടോബർ 8ന് ഏതാണ്ട് 1,800
ഓളം വരുന്ന പട്ടാളക്കാർ
ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു.
ബൊളീവിയൻ പട്ടാളമേധാവി
ബെർനാർദിനോ ഹുൻകാ യുടെ വാക്കുകൾ
ചെ ഗുവേരയുടെ ജീവചരിത്രകാരൻ ജോൺ
ലീ ആൻഡേഴ്സൺ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
മുറിവേറ്റു, തോക്കുപയോഗിക്കാൻ
കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട്
ഉച്ചത്തിൽ പറഞ്ഞു ഞാൻ ചെ ഗുവേരയാണ്,
എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ്
നിങ്ങൾ കൂടുതൽ വിലപ്പെട്ടത്
അന്നു രാത്രിതന്നെ ചെ ഗുവേരയെ ബന്ധിച്ച്
തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു
പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്കൂളിലേക്ക്
എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയൻ
മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ
ചെ തയ്യാറായില്ല. എന്നാൽ
സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയിൽ
സംസാരിച്ചു. ബൊളീവിയൻ സേനാംഗമായ
ഗുസ്മാന്റെ വാക്കുകളിൽ ആ സമയത്തെല്ലാം ചെ ,
അക്ഷ്യോഭ്യനായി കാണപ്പെട്ടു.
ഗുസ്മാന്റെ വിവരണങ്ങളിൽ
ചെ ഗുവേരെ പിടിക്കുമ്പോൾ ,
അദ്ദേഹത്തിന്റെ വലതു കാൽവെണ്ണയിൽ
വെടിയേറ്റ മുറിവുണ്ടാിരുന്നു, മുടി പൊടികൊണ്ട്
കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങൾ
കീറിപറിഞ്ഞിരുന്നു, ഒരു പഴയ പാദരക്ഷകളാണ്
കാലിൽ ധരിച്ചിരുന്നത്. എങ്കിലും അദ്ദേഹം, തല
ഉയർത്തിപിടിച്ച് എല്ലാവരുടേയും കണ്ണുകളിൽ
നോക്കി ആണ് സംസാരിച്ചിരുന്നത്. ദയ തോന്നിയ
ആ പട്ടാളക്കാരൻ അദ്ദേഹത്തിന് പുകയില നൽകി.
അതു സ്വീകരിച്ച ചെ , ഒരു
പുഞ്ചിരിയോടെ നന്ദി പറഞ്ഞു.. ചെ ഗുവേര
പുകവലിച്ചുകൊണ്ടിരുന്ന പൈപ്പ് വായിൽ
നിന്നെടുക്കാൻ ശ്രമിച്ച എസ്പിനോസ എന്ന
ബൊളീവിയൻ
പട്ടാളക്കാരനെ ചെ ചവിട്ടിത്തെറിപ്പിച്ചു.
അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ടുപോലും.

Post a Comment

0 Comments