ചെഗുവേര ചരിത്രം ഭാഗം 2



ഈ പുസ്തകങ്ങളിലൂടെ ,
അദ്ദേഹം കാറൽ മാർക്സിനേയും , ജൂൾസ്
വെർനെയെയുമെല്ലാം മനസ്സിലാക്കിത്തുടങ്ങി.
കൂടാതെ , ജവഹർലാൽ നെഹ്രു , ആൽബർട്ട് കാമു ,
റോബർട്ട് ഫ്രോസ്റ്റ് , എച്.ജി.വെൽസ് തുടങ്ങിയ
പ്രമുഖരുടെ പുസ്തകങ്ങളും അദ്ദേഹം ആസ്വദിച്ചു.

കുറേക്കൂടി മുതിർന്നപ്പോൾ ലത്തീൻ അമേരിക്കൻ
സാഹിത്യത്തിലായി അദ്ദേഹത്തിന്റെ താല്പര്യം.
അതിന്റെ ഫലമായി, ഹൊറാസിയോ ക്വിറോഗ ,
സിറോ അലെഗ്രിയാ , ജോർജെ ഇക്കാസ ,റൂബൻ
ഡാരിയോ , മിഗൽ അസ്തൂരിയസ്
തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം ഇഷ്ടപ്പെടാൻ
തുടങ്ങി . ഈ എഴുത്തുകാരുടെ പല
ആശയങ്ങളും അദ്ദേഹം തന്റെ നോട്ട്ബുക്കിൽ
കുറിച്ചു വെക്കുമായിരുന്നു. ബുദ്ധന്റേയും ,
അരിസ്റ്റോട്ടിലിന്റേയും
ആശയങ്ങളും അദ്ദേഹത്തിന്റെ കുറിപ്പുകളിൽ
പെടുന്നു. ബെർട്രാണ്ട് റസ്സലിന്റെ സ്നേഹത്തേയും,
ദേശപ്രേമത്തേയും സംബന്ധിച്ചുള്ള
ആശയങ്ങളും ചെ യെ ഇക്കാലത്ത്
ആകർഷിച്ചിരുന്നു. കൂടാതെ
സ്വപ്നവ്യാഖ്യാനത്തേയും , ഈഡിപ്പസ്
കോംപ്ലക്സിനേയും സംബന്ധിച്ചുള്ള സിഗ്മണ്ട്
ഫ്രോയിഡിന്റെ മനശാസ്ത്ര
പരികല്പനകളും അദ്ദേഹത്തിന്റെ പല
പ്രസംഗങ്ങളിലും രചനകളിലും കടന്നുവരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട് .

തത്ത്വശാസ്ത്രം , കണക്ക് , രാഷ്ട്രീയം ,
സമൂഹശാസ്ത്രം , ചരിത്രം എന്നിവയായിരുന്നു
സ്കൂൾ ക്ലാസ്സുകളിൽ
അദ്ദേഹത്തിന്റെ പഠനവിഷയങ്ങൾ.
പിന്നീട് പുറത്തുവന്ന
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചെ ഒരു നല്ല
വായനക്കാരനായിരുന്നു എന്നു
ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


പ്രധാന ലേഖനങ്ങൾ: ദി മോട്ടോർ
സൈക്കിൾ ഡയറീസ് (പുസ്തകം) ,

ദി മോട്ടോർ സൈക്കിൾ ഡയറീസ്
(ചലച്ചിത്രം)

1948 ൽ ചെ , ബ്യുനോസ് ഐറിസ്
സർവ്വകലാശാലയിൽ
വൈദ്യം പഠിക്കാനായി ചേർന്നു.
ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന
അദ്ദേഹം തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ
രണ്ട് ലോകയാത്രകൾ
അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു.
ലാറ്റിനമേരിക്കയുടെ സാമ്പത്തിക
അരക്ഷിതാവസ്ഥയേയും ജനങ്ങളുടെ ജീവിതത്തെയും അടുത്തറിയാൻ
ഈ യാത്രകൾ സഹായിച്ചു. ചെറിയ മോട്ടോർ
ഘടിപ്പിച്ച ഒരു സൈക്കിളിലായിരുന്നു
ആദ്യയാത്ര. അർജന്റീനയുടെ വടക്കൻ
പ്രവിശ്യകളിൽ ഏതാണ്ട് 4,500 കിലോമീറ്റർ
താണ്ടിയ ഈ യാത്ര 1950 ലായിരുന്നു.
. 1951-ൽ
നടത്തിയ രണ്ടാമത്തെ യാത്ര പെട്ടെന്നായിരുന്നു.
ഇത്തവണ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയും
കൂടെയുണ്ടായിരുന്നു. ഈ സഞ്ചാരത്തിനു
വേണ്ടി സഞ്ചാരികൾ അവരുടെ പഠനക്ലാസ്സിൽ
നിന്നും ഒരു വർഷത്തെ അവധി എടുത്തു. പെറുവിലെ
ഒരു കുഷ്ഠരോഗികളുടെ കോളനിയിൽ
സന്നദ്ധപ്രവർത്തനം നടത്തുക എന്ന ഉദ്ദേശവും ഈ
യാത്രയ്ക്കുണ്ടായിരുന്നു. ആമസോൺ നദിയുടെ
തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും.
ചിലിയിലൂടെയുള്ള യാത്രയിൽ
ഖനിതൊഴിലാളികളുടെ കഷ്ടപ്പാടുകൾ കണ്ട
ചെ കുപിതനായി. അത്രക്ക്
ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.
മാച്ചുപിച്ചുവിലെ വിദൂര
ഗ്രാമങ്ങളിലെ കഷ്ടതകൾ
അദ്ദേഹത്തെ വിഷമിപ്പിച്ചു.
ഭൂപ്രഭുക്കളുടെ പീഢനത്തിനിരയാകുന്ന
കർഷകരെ അദ്ദേഹം കണ്ടു.

. ഈ യാത്രയിൽ കണ്ട
സംഭവങ്ങളെക്കുറിച്ച് അദ്ദേഹം കുറിപ്പുകൾ
സൂക്ഷിച്ചിരുന്നു. "മോട്ടോർസൈക്കിൾ ഡയറീസ്"
എന്ന പേരിൽ പുസ്തകമായി ഇവ പിന്നീട്
പ്രസിദ്ധീകരിച്ചു.  ഈ പുസ്തകത്തെ ആശ്രയിച്ച്
ഇതേ പേരിൽ പിന്നീട് സിനിമയായി
പുറത്തിറങ്ങിയ സിനിമ, ഒട്ടേറെ അവാർഡുകൾ
നേടി.
ബ്യൂനോസ് ഐറിസിലുള്ള വീട്ടിൽ
തിരിച്ചെത്തുന്നതിനു മുമ്പായി , ചെ പെറു , ചിലി ,
ഇക്വഡോർ , വെനിസ്വേല, പനാമ ,
ഐക്യനാടുകളിലെ മിയാമി എന്നീ സ്ഥലങ്ങൾ
സന്ദർശിച്ചു. യാത്രയുടെ അന്ത്യത്തിൽ,
ചിതറിത്തെറിച്ചു കിടക്കുന്ന ചില
രാഷ്ട്രങ്ങളെന്നതിലുപരി ലാറ്റിനമേരിക്കൻ
പ്രദേശം എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട്
അദ്ദേഹത്തിനു ഉരുത്തിരിഞ്ഞു വന്നു.
അതിർത്തികളെ അതിലംഘിച്ചു നിൽക്കുന്ന ഒരു
ഏകീകൃത ലാറ്റിനമേരിക്കൻ സംസ്കാരം എന്ന
ലക്ഷ്യം അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു.
തിരിച്ചു വന്ന് പുനരാരംഭിച്ച പഠനം 1953-
ൽപൂർത്തിയാക്കിയതോടെ ചെഗുവേര,
"ഡോക്ടർ:ഏണസ്റ്റോ ചെ ഗുവേര" ആയി മാറി.

ലാറ്റിനമേരിക്കൻ യാത്രകളിൽ നിന്ന്
ദാരിദ്ര്യത്തേയും , പട്ടിണിയേയും,
രോഗപീഢകളേയും കുറിച്ചു ലഭിച്ച അറിവാകാം,
ഇത്തരം ദുരനുഭവങ്ങളിൽ
നിന്നും ലോകത്തെ മോചിപ്പിക്കണം എന്ന
തോന്നൽ അദ്ദേഹത്തിൽ ഉളവാക്കിയത്.


1953 ജൂലൈ ഏഴിനു ചെ പുതിയ ഒരു
ദൗത്യവുമായി പുറപ്പെട്ടു. ഇത്തവണ അത്
ബൊളീവിയ , പെറു , ഇക്വഡോർ , പനാമ ,
കോസ്റ്റാറിക്ക , നിക്കരാഗ്വ, ഹോണ്ടുറാസ് , എൽ-
സാവ്ദോർ എന്ന
രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. 1953 ൽ
ഗ്വാട്ടിമാല വിടുന്നതിനു മുമ്പായി ,
സാൻജോസിലുള്ള തന്റെ അമ്മായി ആയ
ബിയാട്രീസിന്
തന്റെ തൽസ്ഥിതിയെപ്പറ്റി വിവരം നൽകി. ഈ
എഴുത്തിൽ യൂണൈറ്റഡ് ഫ്രൂട്ട്
കമ്പനിയിലെ ദുരനുഭവങ്ങൾ എഴുതിയിരുന്നു.
മുതലാളി വർഗ്ഗം എത്ര ക്രൂരമായാണ്
തൊഴിലാളികളോട് പെരുമാറുന്നത് എന്ന് ഇതിൽ
രേഖപ്പെടുത്തിയിരുന്നു. ഈ നീരാളികളിൽ
നിന്നും തൊഴിലാളി സമൂഹത്തെ രക്ഷിക്കണം എന്ന
ലക്ഷ്യം കൂടുതൽ ശക്തമായത് ഇവിടെ വെച്ചാണ്.
കൂടാതെ , ഇവരെ ഉന്മൂലനം ചെയ്യണം എന്നതു
കൂടി തന്റെ ലക്ഷ്യമായി ചെ കരുതി. തിരിച്ച്
ഗ്വാട്ടിമാലയിൽ എത്തിയ
ചെ അവിടുത്തെ സർക്കാർ നടത്തുന്ന ഭൂപരിഷ്കരണ
പരിപാടികളിൽ പങ്കാളിയായി.
ഉപയോഗിക്കാതെ കിടക്കുന്ന വൻതോതിലുള്ള
കൃഷിയിടങ്ങൾ ജന്മികളിൽ നിന്നും പിടിച്ചെടുത്ത്
ഭൂരഹിതർക്കും, കർഷകർക്കുമായി വീതിച്ചു
കൊടുത്തു. 225,000 ഏക്കറോളം ഭൂമി യുണൈറ്റഡ്
ഫ്രൂട്ട് കമ്പനിയിൽ നിന്നും സർക്കാർ
പിടിച്ചെടുത്തു. ഈ ഭൂപരിഷ്കരണ
നിയമം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ
കമ്പനിയെത്തന്നെയായിരുന്നു. ഗ്വാട്ടിമാലയിൽ
തന്നെ തുടർന്നു
പ്രവർത്തിക്കാനായി ചെ ഗുവേരയുടെ ഉള്ളിൽ
രൂപപ്പെട്ടു വന്ന തികഞ്ഞ
വിപ്ലവകാരി തീരുമാനിച്ചു

ഗ്വാട്ടിമാലയിൽ ചെ, അറിയപ്പെടുന്ന പെറുവിയൻ
സാമ്പത്തികവിദഗ്ദയായ ഹിൽദ ഗദിയ
അക്കോസ്റ്റയെ പരിചയപ്പെട്ടു. അവർ
അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത
ബന്ധം പുലർത്തുന്ന ഒരാളായിരുന്നു.
ഗ്വാട്ടിമാലയിലെ ജനാധിപത്യസർക്കാരിലെ ചില
ഉയർന്ന ഉദ്യോഗസ്ഥരെ ഹിൽദ ചെ ഗുവേരക്ക്
പരിചയപ്പെടുത്തിക്കൊടുത്തു. 1953
ജൂലൈ ഇരുപത്താറിൻ ക്യൂബയിൽ നടന്ന മൊങ്കാട
ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് , ഫിഡറൽ
കാസ്ട്രോയുമായി അടുത്ത ബന്ധമുള്ള
ചിലരുമായി പരിചയപ്പെടാൻ ചെ ഗുവേരക്ക്
സാധിച്ചു. ഈ കാലഘട്ടത്തിലാണ് ചെ എന്ന
തന്റെ ചുരുക്കപേര് അദ്ദേഹം സ്വീകരിക്കുന്നത്.
സഹോദരൻ എന്നർത്ഥം വരുന്ന ഒരു
വാക്കാണത്രെ ഇത്. ഒരു ജോലി കണ്ടെത്താനായുള്ള
ശ്രമം വിജയിച്ചില്ല ,
കൂടാതെ അദ്ദേഹത്തിന്റെ സാമ്പത്തിക
സ്ഥിതി പരുങ്ങലിലുമായ തുടങ്ങിയ കാലമായിരുന്നു
അത്. 1954 മെയ് പതിനഞ്ചിന് കമ്മ്യൂണിസ്റ്റ്
ചെക്കോസ്ലാവാക്യയിൽ നിന്നുള്ള ഒരു
ആയുധശേഖരം ഗ്വാട്ടിമാല
സർക്കാരിനായി എത്തിച്ചേർന്നു.
ഇതിന്റെ ഫലമായി അമേരിക്കൻ സി.ഐ.എ
രാജ്യം ആക്രമിക്കുകയും കാർലോസ്
കാസ്റ്റിലോസ് അർമാസിന്റെ നേതൃത്വത്തിലുള്ള ഒരു
വിമത
സർക്കാരിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ഇതിൽ കുപിതരായ കമ്മ്യൂണിസ്റ്റ്
യുവത്വം അവിടെ ഒരു
സൈന്യം രൂപീകരിക്കുകയും അമേരിക്കൻ
സൈന്യത്തിനെതിരേ പോരാടാൻ
തീരുമാനിക്കുകയും ചെയ്തു.

 ചെ ഗുവേര ഈ
പ്രവൃത്തിയിൽ ആകൃഷ്ടനാകുകയും ഇതിൽ
ചേരുകയും ചെയ്തു. എന്നാൽ
ഇവരുടെ നിർവികാരത , അദ്ദേഹത്തെ അതിൽ
നിന്ന് പിന്തിരിഞ്ഞ് വൈദ്യ സേവന രംഗത്തേക്ക്
പിന്മാറാനായി ചിന്തിപ്പിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ചെ യിലുള്ള
വിപ്ലവകാരി വീണ്ടു ഈ സൈനികനടപടിയിലേക്ക്
സന്നദ്ധപ്രവർത്തകനായി ചേരുകയുണ്ടായി.
എന്നാൽ ഗ്വാട്ടിമാലയിലെ നേതാവ് അർബെൻസ്
മെക്സിക്കൻ നയതന്ത്രകാര്യാലയത്തിൽ ഒരു
അഭയാർത്ഥിയായി അഭയം തേടി , തന്റെ വിദേശ
അനുഭാവികളോട് ഉടൻ
തന്നെ രാജ്യം വിട്ടുപോകാൻ
ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്
ചെറുത്തുനിൽക്കുവാനുള്ള ചെ യുടെ ആവർത്തിച്ചുള്ള
ആഹ്വാനങ്ങൾക്ക് ആരും ചെവി കൊടുക്കാൻ
തയ്യാറായില്ല മാത്രവുമല്ല , ചെ അമേരിക്കൻ
സൈന്യത്തിന്റെ നോട്ടപ്പുള്ളി കൂടിയായി.


ചെ ഗുവേരക്ക്
രക്ഷപ്പെടാനായി അർജന്റീനയുടെ കോൺസുലേറ്റിൽ
അഭയം പ്രാപിക്കേണ്ടി വന്നു.
മെക്സിക്കോയിലേക്ക് ഒരു സുരക്ഷിതമായ
മാർഗ്ഗം കണ്ടെത്തുന്നതുവരെ അവിടെ തന്നെ അദ്ദേഹത്തിന്
താമസിക്കേണ്ടി വന്നു. എന്നാൽ
ചെയുടെ സുഹൃത്തായ ഹിൽദ അവിടെ വെച്ച് അറസ്റ്റ്
ചെയ്യപ്പെട്ടു. 1955 സെപ്തംബരിൽ
മെക്സിക്കോയിൽ വെച്ച്
ചെ ഹിൽദയെ വിവാഹം കഴിച്ചു.
ഗ്വാട്ടിമാല സർക്കാരിനോടുള്ള
അമേരിക്കയുടെ സമീപനം തികച്ചും സാമ്രാജ്യത്വം ആണെന്ന്
ചെ തിരിച്ചറിഞ്ഞു. വികസിത
രാജ്യങ്ങളെ അടിച്ചമർത്താനുള്ള
അമേരിക്കയുടെ ഈ നിലപാടിനോട്
ചെ ശക്തിയുക്തം യുദ്ധം പ്രഖ്യാപിച്ചു.
സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ
സായുധവിപ്ലവമാണ് വേണ്ടതെന്ന്
ചെ മനസ്സിലാക്കി.  .ഇതിനെക്കുറിച്ച് ഹിൽദ
പിന്നീടെഴുതി ഗ്വാട്ടിമാല സംഭവം ,
സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ
സായുധവിപ്ലവത്തിനു മാത്രമേ കഴിയുകയുള്ള
എന്ന തിരിച്ചറിവ് ചെ യിലുണ്ടായി. അതു
മാത്രമാണ് ശരിയായ വഴിയെന്ന്
അദ്ദേഹത്തിനു മനസ്സിലായി.

Post a Comment

0 Comments