ചെഗുവേര ചരിത്രം ഭാഗം 8



                                   ☭

അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു
പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു. കൂടെയുള്ള
ആറുപേരെയും കൂട്ടി അക്കൊല്ലം അവസാനം നവംബർ
20, 1965 ൽ ചെഗുവേര ആഫ്രിക്കയിൽ നിന്നു
തിരിച്ചുപോയി. ഒരു വേള
മുറിവേറ്റവരെ ക്യൂബയിലേക്ക് അയച്ചിട്ട്
മരണം വരെ യുദ്ധം തുടരാൻ
ചെ തീരുമാനിച്ചിരുന്നു. എന്നാൽ ഫിഡൽ
പ്രത്യേക ദൂതനെ വിട്ട് ചെ ഗുവേരയോട്
മടങ്ങിപ്പോരാൻ നിർദ്ദേശിക്കുകയായിരുന്നു.
തന്റെ കോംഗോ അനുഭവത്തെക്കുറിച്ച്
ചെ വളരെ നിരാശനായിരുന്നു. യുദ്ധം ചെയ്യാൻ
താല്പര്യമില്ലാത്ത ഒരു ജനത എന്നാണ്
കോംഗോയിലെ ജനങ്ങളെ ചെ വിശേഷിപ്പിച്ചത്.
മാനുഷികഘടങ്ങൾ തോറ്റു,
യുദ്ധം ചെയ്യാനുള്ള മനസ്സില്ലായിരുന്നു
ആർക്കും, നേതാക്കൾക്ക്
അഴിമതിയിലായിരുന്നു താല്പര്യം,
അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല
എന്നാണ് അദ്ദേഹം തന്റെ കോംഗോ ഡയറി എന്ന
പുസ്തകത്തിൽ എഴുതിയത്. . ഇത് ഒരു
പരാജയത്തിന്റെ ചരിത്രമാണ് എന്നാണ്
കോംഗോ ഡയറി എന്ന
പുസ്തകത്തിന്റെ ആമുഖത്തിൽ ചെ എഴുതിവെച്ചത്.

തിരിച്ചു ക്യൂബയിലേക്ക് മടങ്ങാൻ ചെ ഗുവേരക്ക്
ഒട്ടും തന്നെ ഇഷ്ടമുണ്ടായിരുന്നില്ല. അതിനു
പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ
പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു. അത്
തന്റെ മരണശേഷം മാത്രമേ പുറത്തു കാണിക്കാവു
എന്ന് ഫിഡലിനോടു
പറഞ്ഞിരുന്നുവെങ്കിലും ഫിഡൽ അത്
അനുസരിച്ചില്ലായിരുന്നു. അടുത്ത
ഒമ്പതുമാസക്കാലം, ചെ ടാൻസാനിയയിലുള്ള ഡാർ-
എസ്-സെലാം എന്ന സ്ഥലത്തും, ചെക്ക്
റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ
പ്രേഗിലുമായി ഒളിവുതാമസത്തിലായിരുന്നു.
തന്റെ കോംഗോ അനുഭവങ്ങൾ ക്രോഡീകരിച്ച്
രണ്ട് പുസ്തകങ്ങൾ ചെ ഇവിടെ വെച്ച്
എഴുതുകയുണ്ടായി. ഒന്ന് സാമ്പത്തികവും,
മറ്റൊന്നും തത്വചിന്തയുമായിരുന്നു വിഷയങ്ങൾ.

ഇതിനിടെ ചെ പല
പാശ്ചാത്യരാജ്യങ്ങളും സന്ദർശിച്ചു.
ആഫിക്കയിലേക്ക് യാത്രയായപ്പോൾ ക്യൂബൻ
ഇന്റലിജൻസ് സൃഷ്ടിച്ച
തന്റെ കപടവ്യക്തിത്വം നിലനിൽക്കുന്നുണ്ടോ എന്ന്
അറിയാൻ കൂടിയായിരുന്നു ഈ യാത്രകൾ. ഈ
സമയത്തെല്ലാം ചെ ബൊളീവിയക്കു
വേണ്ടി തയ്യാറെടുക്കുക കൂടിയായിരുന്നു.
പലപ്പോഴായി ഫിഡലിനെയും
തന്റെ ഭാര്യയെയും കാണാനായി ചെ ക്യൂബയിലേക്ക്
രഹസ്യയാത്രകൾ നടത്തി.
തന്റെ മരണശേഷം വായിക്കാനായി തന്റെ അഞ്ച്
മക്കൾക്കും എഴുത്തുകൾ എഴുതിവെച്ചു. ആ എഴുത്തുകൾ
അവസാനിക്കുന്നത് ഇങ്ങനെയാണ്.


“ ലോകത്തിൽ
എവിടെയും,ആർക്കെതിരേയും അനീതി കണ്ടാൽ
അതിനെ ശക്തമായി എതിർക്കുക. ഇതാണ് ഒരു
വിപ്ലവകാരിയുടെ എറ്റവും മനോഹരമായ ഗുണം ”


1966
അവസാനം പോലും ചെ ഗുവേരയുടെ താവളം എവിടെയെന്ന്
പൊതുജനങ്ങൾക്ക് അറിയാമായിരുന്നില്ല.
പക്ഷെ മൊസാമ്പിക്കിന്റെ ഇൻഡിപെന്റൻസ്
മൂവ്മെന്റ് സംഘടനയായ ഫ്രെലിമോ തങ്ങൾ
ചെ ഗുവേരയെ ടാൻസാനിയക്കടുത്തുള്ള ഡാർ-എസ്-
സെലാമിൽ വച്ചു കണ്ടു എന്ന് പ്രഖ്യാപിച്ചു.
അവിടെ വെച്ച് ചെ ഗുവേര
തങ്ങളുടെ വിപ്ലവപരിപാടികളിൽ
പങ്കെടുക്കാനുള്ള
താല്പര്യം അറിയിച്ചെങ്കിലും തങ്ങൾ അത്
തള്ളിക്കളഞ്ഞു എന്നു പുറംലോകത്തോട്
പറയുകയുണ്ടായി.. 1967ലെ അന്താരാഷ്ട്ര
തൊഴിലാളി ദിനത്തിലെ ഒരു പ്രസംഗത്തിൽ
ക്യൂബയുടെ സൈനികവിഭാഗ മന്ത്രിയായ ജുവാൻ
അൽമൈദ ഇങ്ങിനെ പറഞ്ഞു
ചെ ലാറ്റിനമേരിക്കയിലെവിടെയോ വിപ്ലവപരിപാടികളുമായി തിരക്കിലാണ് .
ബൊളീവിയയിലേക്ക് തിരിക്കുന്നതിനുമുമ്പ്
ചെ ശാരീരികമായി മാറി.
തന്റെ താടി അദ്ദേഹം വടിച്ചു കളഞ്ഞു. കൂടാെത
തലമുടിയിൽ കുറച്ചു ഭാഗവും.
തലമുടി ചാരനിറത്തിലുള്ള ചായംപൂശി.
ഇത്തരത്തിൽ താൻ ചെ ഗുവേരയാണെന്ന്
ലോകം അറിയാതിരിക്കാനുള്ള
എല്ലാ കരുതലും അദ്ദേഹം എടുത്തു. 1966 നവംബർ
മൂന്നിന് അഡോൾഫോ മെനാ ഗോൺസാൽവസ് എന്ന
ഉറുഗ്വേൻ വ്യാപാരിയായി അദ്ദേഹം ലാ പാസ്
വിമാനത്താവളത്തിൽ വന്നിറങ്ങി
ചെ ഗുവേരയുടെ ആദ്യത്തെ താവളം,
നങ്കാഹുവാ എന്ന വിദൂര ഗ്രാമത്തിലുള്ള മൊണ്ടേൻ
ഡ്രൈ ഫോറസ്റ്റ് ആയിരുന്നു. ഒരു
ഗറില്ലാ സൈന്യം വാർത്തെടുക്കാനുള്ള യാതൊരു
സാഹചര്യവും ആ താഴ്വരയിലുണ്ടായിരുന്നില്ല.

തുടക്കം മുതൽ തന്നെ  ഒരു
വിഷമമേറിയതായിരുന്നു. അർജന്റീനയിൽ ജനിച്ച
ജർമ്മനിക്കാരിയായ ടാമര ബങ്കെ എന്ന
യുവതിയായിരുന്നു ലാ പാസിലെ ചെ യുടെ പ്രധാന
സഹചാരി.
ഏതാണ്ട് അമ്പത് പേരടങ്ങുന്ന ഒരു ചെറിയ
സൈന്യമായിരുന്നു ചെ ഗുവേരക്ക്
അവിടെയുണ്ടായിരുന്നത്. . നാഷണൽ ലിബറേഷൻ
ആർമി ഓഫ് ബൊളീവിയ എന്ന പേരിലാണ് ഈ
ഗറില്ലാ സൈന്യം അറിയപ്പെട്ടത്.
കാമിറി പ്രദേശത്ത് ഈ
സൈന്യം വളരെ വിലപ്പെട്ട ചില വിജയങ്ങൾ
നേടുകയുണ്ടായി. 1967 ലെ വിവിധ കാലങ്ങളിൽ
ചെ യുടെ സൈന്യം ബൊളീവിയൻ
സേനക്കെതിരേ കടുത്ത ആക്രമണങ്ങൾ
നടത്തി വിജയിച്ചു. ഇത്തരം തുടരെയുള്ള വിജയങ്ങൾ
കണ്ട് ബൊളീവിയൻസർക്കാർ ഈ
സൈന്യത്തിന്റെ വലുപ്പം വളരെ വലുതായിരിക്കുമെന്നുള്ള
തെറ്റിദ്ധാരണക്കടിമപ്പെട്ടു. എന്നാൽ ആ
സെപ്തംബറിൽ സേന, രണ്ട്
ഗറില്ലാ ഗ്രൂപ്പുകളെ പൂർണ്ണമായും നശിപ്പിച്ചു.
അവരുടെ നേതാക്കളെ ക്രൂരമായി വധിച്ചു.

ചരിത്ര ഗവേഷകരുടെ അഭിപ്രായത്തിൽ
താഴെ പറയുന്ന കാരണങ്ങൾ കൊണ്ടാണ്
ബൊളീവിയയിൽ ചെ ഗുവേരക്ക്
വിജയിക്കാനാവാഞ്ഞത്.
ചെ ഗുവേര പ്രതീക്ഷിച്ചിരുന്നത് യാതൊരു
പരിശീലനവുമില്ലാത്ത, കഴിവുകൾ കുറഞ്ഞ
ബൊളീവിയൻ പട്ടാളത്തെ മാത്രമേ ഏതിരിട്ടാൽ
മതി എന്നാണ്. എന്നാൽ അമേരിക്ക
ബൊളീവിയയിലെ പുതിയ വിപ്ലവത്തെ
തകർക്കാനായി പ്രത്യേക പരിശീലനം നേടിയ ഒരു
സൈനിക സംഘത്തെ അയച്ചിരുന്നത് ചെ ഗുവേരക്ക്
അറിയാമായിരുന്നില്ല. ഈ സേന, ഗറില്ലാ യുദ്ധ
മുറകളിൽ പ്രാവീണ്യം ലഭിച്ചിരുന്നവരായിരുന്നു.
ഇവർ ബൊളീവിയൻ
സൈന്യത്തെയും ഇത്തരം യുദ്ധമുറകൾ
പരിശീലിപ്പിച്ചു.

Post a Comment

0 Comments