ചെഗുവേര ചരിത്രം ഭാഗം 7





ചെ ഗുവേരയും, തന്റെ പന്ത്രണ്ട് സഹപ്രവർത്തകരും
1965 ഏപ്രിൽ 24 ന് കോംഗോയിലെത്തിച്ചേർന്നു.
ഏതാണ്ട നൂറോളം അഫ്രോ-ക്യൂബൻ
വംശജരും ചെ ഗുവേരയുടെ സൈന്യത്തിൽ ചേർന്നു.
. ഈ സംഘം പിന്നീട്
ഗറില്ലാ നേതാവായ ലോറൻസ് ഡിസയർ കാബില
എന്നയാളുടെ നേതൃത്വത്തിലുള്ള
ഗറില്ലാ സംഘവുമായി ചേർന്നു പ്രവർത്തിക്കാൻ
തീരുമാനമായി.
സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പിന്നീട്
ഫയറിംഗ്സ്ക്വാഡിനാൽ
വധിക്കപ്പെടുകയും ചെയ്ത മുൻ
കോംഗോ പ്രസിഡന്റായിരുന്ന പാട്രിസ്
ലുമുംബയുടെ ഒരു ആരാധകനായിരുന്നു ചെ.
അദ്ദേഹത്തിന്റെ മരണം നമുക്കെല്ലാവർക്കും ഒരു
പാഠമായിരിക്കണമെന്ന്
ചെ തന്റെ സംഘാങ്ങളോട് പറഞ്ഞു.


പ്രാദേശിക ഭാഷയായ സ്വാഹിലിയിൽ ചെ അത്ര
പ്രാഗത്ഭ്യമുള്ളയാളായിരുന്നില്ല. അതുകൊണ്ട്
തന്നെ തന്റെ ദ്വിഭാഷിയായി ഒരു
കൗമാരക്കാരനെ ചെ തിരഞ്ഞെടുത്തു.
ഫ്രെഡ്ഡി ഇലങ്ക എന്ന ഈ ചെറുപ്പക്കാരൻ
മാസങ്ങൾ കഴിഞ്ഞപ്പോൾ ചെ ഗുവേരയുടെ ഒരു
ആരാധകനായി മാറി.
ചെ ഗുവേരയുടെ കഠിനയത്നങ്ങൾ
അയാളെ ആകർഷിച്ചു. കറുത്ത വർഗ്ഗക്കാരോടും,
വെളുത്ത വർഗ്ഗക്കാരോടും ഒരുപോലെ പെരുമാറുന്ന
ആൾ എന്നായിരുന്നു ഫ്രെഡ്ഡിയുടെ കണ്ടെത്തൽ.


 കബിലയുടെ സംഘാംഗങ്ങളിലുള്ള
വിശ്വാസം ചെ ഗുവേരക്കു നഷ്ടപ്പെട്ടു.
അവരുടെ അച്ചടക്കത്തിൽ ചെ തൃപ്തനല്ലായിരുന്നു.
സ്വാർത്ഥരായ ചില വെള്ളക്കാർ കോംഗോ
നാഷണൽ ആർമിയുമായി ചേർന്ന്
ചെ ഗുവേരയുടെ നീക്കത്തെ എതിർക്കുന്നുണ്ടായിരുന്നു.
അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ
ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു.
ഫിസി ഗ്രാമത്തിനടുത്തുള്ള മലനിരകളിൽ വെച്ച്
ചെഗുവേരയുടെ ഒരു പദ്ധതി ഈ
സംഘം തകർക്കുകയുണ്ടായി.
ചെ ഗുവേരയുടെ എല്ലാ നീക്കങ്ങളും അവർ
നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചെ ഗുവേരക്കുള്ള
സാധനലഭ്യതാ മാർഗ്ഗം അവർ അടച്ചു. ഇത്
ചെ ഗുവേരയുടെ വല്ലാതെ കുരുക്കിലാക്കി.
ചെ ഗുവേര തന്റെ സാന്നിദ്ധ്യം ഒളിപ്പിക്കാൻ
നോക്കിയെങ്കിലും അമേരിക്കൻ സർക്കാർ
ചെ യുടെ എല്ലാ നീക്കങ്ങളും രഹസ്യമായി അറിയുന്നുണ്ടായിരുന്നു.
ചെ യുടെ എല്ലാ ആശയവിനിമയവും ചോർത്തിയെടുക്കാനായി അമേരിക്ക
ഇന്ത്യൻ ഓഷ്യനിൽ
സദാ റോന്തുചുറ്റിക്കൊണ്ടിരിക്കുന്ന ഒരു
യുദ്ധക്കപ്പൽ അയച്ചിരുന്നു. യു.എസ്.എൻ.എസ്
പ്രൈവറ്റ് ഹൊസെ എഫ്.വാൽഡെസ് എന്നായിരുന്നു
ഈ കപ്പലിന്റെ പേര്.
ഫോക്കോ തിയറിയും,
ഗറില്ലായുദ്ധതന്ത്രങ്ങളും എല്ലാം ഉപയോഗിച്ച്
വിപ്ലവം ഒരു വിജയമാക്കിതീർക്കാൻ ചെ ഗുവേര
കഠിനമായി പ്രയത്നിച്ചു. പക്ഷെ കോംഗോയിൽ
അദ്ദേഹത്തിനു വിജയിക്കാനായില്ല.
അവിടുത്തെ ആളുകളുടെ കഴിവില്ലായ്മയെക്കുറിച്ച്
കോംഗോ ഡയറി എന്ന തന്റെ പുസ്തകത്തിൽ
അദ്ദേഹം വിവരിച്ചിട്ടുണ്ട്. കൂടാതെ കടുത്ത
ആസ്മയും , ഡിസന്റ്റി എന്ന
അസുഖവും അദ്ദേഹത്തെ തളർത്തി.

Post a Comment

0 Comments