ചെഗുവേര ചരിത്രം ഭാഗം 5







വിമതസൈന്യത്തിന്റെ അടിച്ചമർത്തലിനു
നേതൃത്വം നൽകിയ
ബാറ്റിസ്റ്റയുടെ സർക്കാരിലെ ഉദ്യോഗസ്ഥരെ എന്തു
ചെയ്യണം എന്നതായിരുന്നു ,
പുതിയതായി അവരോധിക്കപ്പെട്ട
സർക്കാരിന്റെ ഏറ്റവും കുഴപ്പം പിടിച്ച
രാഷ്ട്രീയ പ്രശ്നം. ഇവർ യുദ്ധ
തടവുകാരായതുകൊണ്ട് ,
രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധ
കുറ്റവാളികളെ ചെയ്തതുപോലെ തന്നെ വിചാരണ
നടത്തണം എന്നതായിരുന്നു
ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
നാസികൾക്കെതിരേ നടത്തിയ ന്യൂറംബർഗ്
വിചാരണ തന്നെ വേണമെന്നതായിരുന്നു
റിപ്പബ്ലിക്കിന്റെ തീരുമാനം. ഈ
പദ്ധതിയുടെ ഒരു ഭാഗം നടപ്പാക്കാനായി ,
ഫിഡൽ , ചെ ഗുവേരയെ നിയമിച്ചു. അഞ്ചു
മാസത്തേക്കായിരുന്നു നിയമനം (ജനുവരി 2 മുതൽ
ജൂൺ 12, 1959 വരെ). വിപ്ലവാത്മകമായ നീതി
എന്നു വിശേഷിപ്പിക്കാവുന്ന ഒരു നീതിയാണ്
ചെ ഗുവേര ഈ കുറ്റവാളികളിൽ നടപ്പാക്കിയത്.
ഇതിൽ, ഒറ്റുകാരും,
യുദ്ധക്കുറ്റവാളികളും ഒക്കെ ഉണ്ടായിരുന്നു.


ലാകാബാന കോട്ടയുടെ പരമാധികാരി എന്ന
നിലയിൽ
ചെ എല്ലാ അപ്പീലുകളും വായിച്ചുനോക്കി പഠിച്ച
ശേഷമാണ് തീരുമാനത്തിലേക്കെത്തിയത്. ചില
കേസുകളിൽ ട്രൈബ്യൂണലിന്റെ തീരുമാനം ,
ഫയറിംഗ് സ്ക്വാഡിനെക്കൊണ്ടുള്ള വധശിക്ഷ
ആയിരുന്നു. . ജനങ്ങൾ തങ്ങളുടെ കയ്യാൽ
നീതി നടപ്പാക്കുന്നതു തടയാനായി വധശിക്ഷ
തന്നെ വേണം എന്ന് ക്യൂബൻ നീതിന്യായ
മന്ത്രാലയത്തിന്റെ ഉന്നത ഉപദേശകനായ റോൾ
ഗോമസ് ട്രെറ്റോ അവകാശപ്പെട്ടിരുന്നു.
ഇല്ലെങ്കിൽ ഇരുപതു കൊല്ലങ്ങൾക്കു മുമ്പ്
ആന്റി മച്ചാഡോ വിപ്ലവം പോലൊന്ന്
സംഭവിച്ചേക്കാം എന്നും കൂടി അദ്ദേഹം മുന്നറിയിപ്പു
നൽകിയിരുന്നു.  ചരിത്രകാരൻമാർ പറയുന്നത് ,
ട്രൈബ്യൂണലിന്റെ തീരുമാനങ്ങളെ 93%
ആളുകളും അനുകൂലിച്ചു എന്നു തന്നെയാണ്. 1959
ജനുവരി 22 , ന് അമേരിക്കയിൽ പ്രദർശിപ്പിച്ച
ഒരു ന്യൂസ് റീലിൽ കാണിക്കുന്നതു പ്രകാരം , പത്തു
ലക്ഷത്തിലധികം വരുന്ന ജനങ്ങളോട് ഫിഡൽ
കാസ്ട്രോ ചോദിക്കുന്നു, നിങ്ങൾ ഈ
തീരുമാനം അംഗീകരിക്കുന്നോ ഇല്ലയോ എന്ന് .
ഗർജ്ജനം പോലുള്ള ശബ്ദമാണ് മറുപടിയായി കേട്ടത് ,
എല്ലാവരും ഒന്നടങ്കം , ഉവ്വ് എന്നർത്ഥം വരുന്ന si
എന്നലറുകയായിരുന്നു.  . ഏതാണ്ട് 20,000
ത്തോളം ക്യൂബക്കാരെ ബാറ്റിസ്റ്റായുടെ ഭരണകൂടം കൊന്നു
എന്നാണ് കണക്ക് , അതിലേറെ പേർ
ശാരീരികവും മാനസികവുമായ പീഢനങ്ങൾക്കു
ഇരയായി ഇപ്പോഴും മരിച്ചവരെ പോലെ ജീവിക്കുന്നു.
ലാകാബാനയിലെ ട്രൈബ്യൂണൽ ഏതാണ്ട്
55നും 105നും ഇടയ്ക്കുള്ള ആളുകളെ വധശിക്ഷക്കു
വിധിച്ചു എന്നു കണക്കുകൾ പറയുന്നു. ചില
ജീവചരിത്രകാരൻമാർ
പറയുന്നതുപ്രകാരം ഫയറിംഗ്
സ്ക്വാഡിന്റെ വധശിക്ഷ ചെ ഒരു
അനുഷ്ഠാനം പോലെ ആസ്വദിച്ചിരുന്നു എന്നാണ് ,
എന്നാൽ മാപ്പു കൊടുക്കേണ്ടവർക്ക് അത്
നൽകാനും അദ്ദേഹം തയ്യാറായിരുന്നു.


ഈ നീതിന്യായവിധി നടക്കുമ്പോൾ
തന്നെ ചെ വളരെ പ്രധാനപ്പെട്ട
ഭൂപരിഷ്കരണവുമായി മുന്നോട്ടു
പോകുന്നുമുണ്ടായിരുന്നു. വിജയകരമായ ക്യൂബൻ
വിപ്ലവത്തിനുശേഷം തന്റെ സേനാംഗങ്ങളോടു
നടത്തിയ പ്രസംഗങ്ങളിൽ
അദ്ദേഹം പറയുകയുണ്ടായി. ക്യൂബയുടെ സാമൂഹ്യ
നീതി എന്നത്
ഭൂവിതരണവുമായി ബന്ധപ്പെട്ടുകിടക്കുകയാണ് എന്ന്.
വിമതസേനയുടെ സാമൂഹിക ആശയങ്ങൾ എന്ന
അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട
പ്രസംഗം എന്ന് ചെ പരാമർശിക്കുന്ന
പ്രഭാഷണത്തിൽ പറയുന്നുണ്ട്.


 . 1957 മെയ് 17 ന്
ചെ ഗുവേരയുടെ അഗ്രേരിയൻ
ഭുപരിഷ്കരണം ഫലം കണ്ടു തുടങ്ങി. ഇതിൻ
പ്രകാരം സ്വകാര്യ
വ്യക്തി കൈവശവം വെക്കാവുന്ന
ഭൂമിയുടെ പരിധി 1,000
ഏക്കറാക്കി പരിമിതപ്പെടുത്തി. കൂടുതൽ
കൈയിലിരിക്കുന്ന
ഭൂമി കർഷകർക്കായി വിതരണം ചെയ്യാനും തീരുമാനിച്ചു.
അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന
നിയമം കൂടി വന്നു. കൂടാതെ കരിമ്പിൻ
തോട്ടങ്ങളുടെ ഉടമസ്ഥാവകാശം ഇനിമുതൽ
വിദേശികൾക്കുണ്ടായിരിക്കില്ല
എന്നും നിയമം നടപ്പിലാക്കി.

1959 ജൂൺ 12ന് ഫിഡൽ ചെ ഗുവേരയെ ഒരു വിദേശ
പര്യടനത്തിനായി അയച്ചു. മൊറോക്കോ , സുഡാൻ,
ഈജിപ്ത്, പാകിസ്ഥാൻ , സിറിയ , ഇൻഡ്യ, ശ്രീലങ്ക ,
ബർമ , തായ്ലൻഡ് , ഇൻഡോനേഷ്യ , ജപ്പാൻ,
യൂഗോസ്ലാവ്യ , ഗ്രീസ് എന്നിവയടങ്ങുന്ന
രാജ്യങ്ങളിൽ ഒരു മൂന്നുമാസത്തെ പര്യടനം ആണ്
തീരുമാനിച്ചിരുന്നത്.
തന്റെ സ്വന്തം പാർട്ടിയിൽ
ചെ ഗുവേരക്കെതിരേ പടനയിക്കുന്ന
ചിലരെ സമാധാനിപ്പിക്കാനും,
ചെ ഗുവേരയിലൂടെ തകർന്നിരുന്ന അമേരിക്കൻ
ഐക്യനാടുകളുമായുള്ള സൗഹൃദം തുടരാനുമായിരുന്നു
ഈ നാടുകടത്തൽ.  ചെ പന്ത്രണ്ട് ദിവസത്തോളം
ജപ്പാനിൽ ചിലവിട്ടു. ജപ്പാനുമായുള്ള ക്യൂബയുെട
വ്യാവസായിക ബന്ധം വളർത്താനുള്ള
ചർച്ചകൾക്കായിരുന്നു ഈ കാലയളവ്
ചെ ഉപയോഗിച്ചത്. രണ്ടാം ലോക
മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ
സൈനികരുടെ ഓർമ്മക്കായി സ്ഥാപിച്ച ,
അജ്ഞാതസൈനികരുടെ ശവകുടീരം എന്ന
സ്ഥലം സന്ദർശിക്കാൻ ചെ വിസമ്മതിച്ചു.
ജപ്പാനിലെ സാമ്രാജ്യത്വശക്തികൾ
രണ്ടാം ലോക മഹായുദ്ധകാലത്ത്
ധാരാളം നിഷ്കളങ്കരായ ഏഷ്യാക്കാരെ വധിച്ചു
എന്നുള്ള കാരണം പറഞ്ഞാണ് ആ
ശവകുടീരം സന്ദർശന
തീരുമാനം ചെ നിരാകരിച്ചത്.


പകരം അദ്ദേഹം ഹിരോഷിമ സന്ദർശിച്ചു.
പ്രസിഡന്റ് ട്രൂമാനെ ചെ വിദൂഷകൻ എന്നു
വിളിച്ചും കളിയാക്കി.
ഹിരോഷിമയിലെ സമാധാനകുടീരം സന്ദർശിച്ച
ശേഷം ക്യൂബയിലേക്കയച്ച എഴുത്തിൽ
അദ്ദേഹം കുറിച്ചിരുന്നു.
സമാധാനത്തിനുവേണ്ടിയുള്ള
യുദ്ധം തുടങ്ങുന്നതിനുമുൻപ് ,
ഹിരോഷിമയിലേക്ക് കണ്ണോടിക്കുന്നത്
നല്ലതായിരിക്കും.
തന്റെ വിദേശ പര്യടനം കഴിഞ്ഞ്
തിരിച്ചെത്തിയപ്പോഴേക്കും ഫിഡൽ
രാഷ്ട്രീയമായി ശക്തിയാർജ്ജിച്ചിരുന്നു.
ഭൂവുടമകളിൽ നിന്നും അധികമുള്ള
ഭൂമി പിടിച്ചെടുക്കുകയും, അത് അർഹരായവർക്ക്
വിതരണം ചെയ്യുകയും എന്ന പദ്ധതി വളരെ വലിയ
രീതിയിൽ തന്നെ നടക്കുന്നുണ്ടായിരുന്നു. എന്നാൽ
ഭൂവുടമകൾക്ക് നല്ല രീതിയിലുള്ള
നഷ്ടപരിഹാരവും കൊടുത്തിരുന്നു. എന്നാൽ
ഇതേ സമയത്ത് ഭൂമി നഷ്ടപ്പെട്ട ജന്മികൾ , ഈ
കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ ഒരു
നീക്കം നടത്തുന്നുണ്ടായിരുന്നു. ജൂലൈ 26
മൂവ്മെന്റിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന
ഹ്യൂബർ മെതോസിനെ മുന്നിൽ നിറുത്തിയാണ് ഈ
ഭൂവുടമകൾ നീങ്ങിയത്.  . ഈ ഒരു സംഘടനക്ക്
ഡൊമിനിക്കൻ റിപ്ലബിക്ക് പോലുള്ള
രാജ്യങ്ങളിൽ നിന്നും ധാരാളം പിന്തുണ
ലഭിക്കുന്നുണ്ടായിരുന്നു. ഇത്തരം കമ്മ്യൂണിസ്റ്റ്
വിരുദ്ധ പ്രവർത്തനങ്ങൾ
ഫിഡലിന്റെ നേതൃത്വത്തെ മറിച്ചിടാനായി പരിശ്രമിക്കുന്നുണ്ടായിരുന്നു.
അല്ലെങ്കിൽ അതിനുള്ള ഒരുക്കുങ്ങൾ
നടത്തുന്നുണ്ടായിരുന്നു.


1960 മാർച്ച് 4 ന് നടന്ന ശക്തിയേറിയ രണ്ട്
സ്ഫോടനങ്ങളിലൂടെ ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ
നീക്കങ്ങൾക്ക് കരുത്തു പ്രാപിച്ചുു. ബെൽജിയത്തിൽ
നിന്നും ആയുധങ്ങളുമായി ഹവാനദ്വീപിലേക്കു
വന്ന ഒരു ചരക്കുകപ്പൽ
സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടു. ഏതാണ്ട് 75
ഓളം പേർ ഈ സംഭവത്തിൽ മരിച്ചു. ഈ
സ്ഫോടനം നടക്കുമ്പോൾ മറ്റൊരു
മീറ്റിംഗിലായിരുന്ന ചെ ,
ഉടനടി തന്നെ സംഭവസ്ഥലത്തെത്തി വൈദ്യസഹായത്തിനു
നേതൃത്വം നൽകി. ഫിഡൽ ഈ
സംഭവം അമേരിക്കൻ ചാരസംഘടനയായ
സി.ഐ.എ യുടെ പ്രവൃത്തി ആണെന്നാരോപിച്ചു.



വിമതരെ അടിച്ചമർത്താനും, ഭൂപരിഷ്കരണത്തിനു
ആക്കം കൂട്ടാനും ഈ ചെറിയ സംഭവങ്ങൾ
ഫിഡലിനെ പ്രേരിപ്പിച്ചു. ഭൂപരിഷ്കരണത്തിനു
ആക്കം കൂട്ടാനായി ഒരു പ്രത്യേക സർക്കാർ
വിഭാഗം തന്നെ ഫിഡൽ രൂപം കൊടുത്തു. നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർഗ്രേരിയൽ
റീഫോം എന്നായിരുന്നു അതിന്റെ പേര്.
ചെ ഗുവേരയെ തന്നെ അതിന്റെ നായകനായും ഫിഡൽ
അവരോധിച്ചു. വളരെ പെട്ടെന്നു തന്നെ ആ വകുപ്പ്
ക്യൂബയുടെ സർക്കാർ സംവിധാനത്തിൽ ഒരു
നിർണ്ണായക പങ്കായി തീർന്നു. വ്യവസായിക
മന്ത്രി എന്ന പേരിലും , ഈ
വകുപ്പിന്റെ തലവനെന്ന നിലയിലും ചെ ഒരു
ക്യൂബയുടെ വളർച്ചയിൽ ഒരു ഒഴിച്ചുകൂടാനാവാത്ത
ഘടകമായി മാറി . സഹകരണസംഘങ്ങൾ
സ്ഥാപിക്കാനും, പിടിച്ചെടുത്ത്
ഭൂമി കൃത്യമായി പങ്കുവെയ്ക്കാനുമായി ഈ
വകുപ്പിന്റെ കീഴിൽ ഏതാണ്ട് 1,00,000 ഓളം വരുന്ന
അംഗങ്ങളുള്ള ഒരു സേനയെ ചെ വാർത്തെടുത്തു.
പിടിച്ചെടുത്ത ഭൂമിയിൽ 480,000
ഏക്കറോളം വരുന്നവ അമേരിക്കയിലെ വിവിധ
കമ്പനികളുടേതായിരുന്നു. അന്നത്തെ അമേരിക്കൻ
നേതൃത്വം ക്യൂബയിൽ നിന്നും പഞ്ചസാരയുടെ
ഇറക്കുമതി ഗണ്യമായി കുറച്ചു . അമേരിക്കയുടെ
സാമ്പത്തിക അക്രമം എന്നാണ്
തന്റെ സേനയെ അഭിസംബോധന ചെയ്തുകൊണ്ട്
ചെ ഈ കൃത്യത്തെ വിശേഷിപ്പിച്ചത്.
ഭൂപരിഷ്കരണത്തോടൊപ്പം ചെ ശ്രദ്ധവെച്ച
മറ്റൊരു കാര്യമാണ് സാക്ഷരത.
ക്യൂബയിലെ ജനങ്ങൾ
ഭൂരിഭാഗവും നിരക്ഷരരായിരുന്നു.
ക്യൂബയുടെ സാക്ഷരതാ നിരക്ക് ഏതാണ്ട് 60–76%.
യോഗ്യതയുള്ള അദ്ധ്യാപകരുടെ അഭാവവും,
വിദൂരഗ്രാമങ്ങളിലെ സൗകര്യക്കുറവുമായിരുന്നു
ഇതിനു കാരണം.

 . ചെ ഗുവേര മുൻകൈ എടുത്തുള്ള
പ്രവർത്തനം കൊണ്ട് 1961 ക്യൂബ ഒരു
വിദ്യാഭ്യാസ വർഷം ആയി പ്രഖ്യാപിച്ചു.
അതിനുശേഷം ചെ , സാക്ഷരതാ പ്രക്രിയക്കു
വേഗത കൂട്ടാനായി സാക്ഷര സേന എന്ന ഒരു
സന്നദ്ധപ്രവർത്തകരുടെ സേന ഉണ്ടാക്കി. ഇവർ
വിദൂര ഗ്രാമങ്ങളിൽ പോയി വിദ്യാലയങ്ങൾ
നിർമ്മിച്ചു. തീർത്തും നിരക്ഷരരായ
കർഷകരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു.
മറ്റേതൊരു കാൽവെയ്പും പോലെ , ഇതും ഒരു
വിജയകരമായ മുന്നേറ്റമായി മാറി. ഏതാണ്ട്
707,212 ഓളം ആളുകൾ ഈ
വിപ്ലവത്തിലൂടെ സാക്ഷരരായി മാറി.
ഉന്നതവിദ്യാഭ്യാസത്തിനുള്ള
നടപടിക്രമങ്ങളും ചെ ഇതോടൊപ്പം നടത്തിവന്നിരുന്നു.
ഉന്നതവിദ്യാഭ്യാസം വെള്ളക്കാർക്കുമാത്രം എന്ന
രീതി അവസാനിച്ചിരിക്കുകയാണ് , ഒരു
യോഗത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന
ചെയ്തുകൊണ്ട് ചെ പറഞ്ഞു. സർവകലാശാലകൾ
കറുപ്പു നിറമുള്ള ചായം തേക്കാൻ സമയമായി ,
അതല്ലെങ്കിൽ അവർ വാതിലുകൾ
ചവിട്ടി തുറക്കുകയും അവർക്കിഷ്ടമുള്ള നിറങ്ങൾ
മതിലുകളിൽ തേക്കുകയും ചെയ്യും.



ഈ സമയത്ത് ചെ ക്യൂബയുടെ ധനകാര്യമന്ത്രി എന്ന
സ്ഥാനവും, ദേശീയ ബാങ്കിന്റെ പ്രസിഡണ്ട്
സ്ഥാനവും ഒരുമിച്ചു വഹിക്കുന്നുണ്ടായിരുന്നു.
വ്യവസായ മന്ത്രിയുടെ പദവിക്കു പുറമേ ആയിരുന്നു
ഇത്. ഈ പദവികൾ അദ്ദേഹത്തിന് ക്യൂബൻ
സാമ്പത്തിക വ്യവസ്ഥയിൽ ഒരു
പരമാധികാരി എന്ന സ്ഥാനം നേടിക്കൊടുത്തു.
ദേശീയ ബാങ്കിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ
ക്യൂബൻ കറൻസിയിൽ ഒപ്പു വെക്കേണ്ട
ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. പൂർണ്ണമായ
ഒപ്പ് പതിപ്പിക്കുന്നതിനു പകരം , അദ്ദേഹം ചെ
എന്ന തന്റെ ചുരുക്കപ്പേരാണ് ഒപ്പിടാൻ
ഉപയോഗിച്ചത്.  . ഇങ്ങനെ ഒപ്പു
വെയ്ക്കുന്നതിലൂടെ , പണത്തോടുള്ള
തന്റെ വിദ്വേഷവും, സമൂഹത്തിൽ
പണം സൃഷ്ടിക്കുന്ന ചേരിതിരിവുകളോടുള്ള
വെറുപ്പും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി പറയപ്പെടുന്നു.

Post a Comment

0 Comments