ചെഗുവേര ചരിത്രം ഭാഗം 4





ഒരു വിമത റേഡിയോ പ്രക്ഷേപണം നടത്തുന്നതിൽ
ചെ വിജയിച്ചിരുന്നു.
ഇതിലൂടെ സൈന്യത്തിന്റെ വിവരങ്ങൾ
ജനങ്ങളിലേക്കെത്തിച്ചു. കൂടാതെ വളർന്നു വരുന്ന
വിമത സൈന്യങ്ങൾ തമ്മിൽ
റേഡിയോയിലൂടെ പരസ്പരം ആശയവിനിമയം നടത്താനും ഈ
രീതി ഉപകരിച്ചു.
ഗ്വാട്ടിമാലയിലെ സർക്കാരിനെ പുറത്താക്കാനായി അമേരിക്കൻ
ചാരസംഘടന ഉപയോഗിച്ച
റേഡിയോ ആശയവിനിമയത്തിൽ നിന്ന്
ചെ ഏറെ പ്രചോദനം ഉൾക്കൊണ്ടു.

1958 ന്റെ അവസാനത്തിൽ ലാ മെർസിഡസ്
യുദ്ധത്തിൽ ചെ വളരെ പ്രധാനപ്പെട്ട
പങ്കുവഹിച്ചിരുന്നു.
ഫിഡലിന്റെ സൈന്യത്തെ തകർക്കാനുള്ള
ബാറ്റിസ്റ്റയുടേയും ,
അമേരിക്കയുടേയും ശ്രമത്തെ ചെ പരാജയപ്പെടുത്തിക്കളഞ്ഞു.
അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥനായിരുന്ന
ലാറി ബോക്ക്മാൻ ഈ ശ്രമത്തെ പിന്നീട്
വിശേഷിപ്പിച്ചത് ബ്രില്ല്യന്റ് എന്നാണ്.
ഗറില്ല യുദ്ധമുറയിൽ ഒരു
നിപുണനായി ചെ മാറിയിരുന്നു അപ്പോഴേക്കും.
പെട്ടെന്നുള്ള ആക്രമണങ്ങൾക്കു ശേഷം , കാട്ടിൽ
ഓടിമറയാനുള്ള കഴിവ് ചെ യ്ക്കുണ്ടായിരുന്നു.
പ്രത്യാക്രമണം നടത്താൻ സൈന്യത്തിനു
സമയം ലഭിക്കുന്നതിനു മുമ്പ് ചെ കാടുകളിൽ
അഭയം പ്രാപിച്ചിരിക്കും.


യുദ്ധം മുറുകിയതോടെ , ചെ ഒരു പ്രത്യേക
സൈന്യവുമായി ഹവാന
ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഏതാണ്ട് ഏഴു
ആഴ്ചയോളം നീണ്ട , കാൽനടയായി മാത്രമുള്ള ഒരു
യാത്രയായിരുന്നു അത്. ശത്രുക്കളുടെ കണ്ണിൽ
പെടാതിരിക്കാനായി രാത്രിമാത്രമാണ് ആ
സംഘം സഞ്ചരിച്ചിരുന്നത്. ആ യാത്രയിൽ
പലപ്പോഴും ഭക്ഷണം പോലുമില്ലായിരുന്നു.


1958 ഡിസംബർ അവസാന നാളുകളിൽ , ലാസ്
വില്ലാസ് പ്രദേശം കീഴടക്കുക
വഴി ദ്വീപിനെ രണ്ടാക്കി വിഭജിക്കാം എന്നുള്ളതായിരുന്നു
സൈന്യത്തിന്റെ ലക്ഷ്യം. ഈ യാത്രയിൽ
വളരെ പ്രധാനപ്പെട്ട പല
വിജയങ്ങളും നേടിയെങ്കിലും , സാന്താ ക്ലാര
എന്ന ലക്ഷ്യത്തിലേക്കെത്താൻ
കഴിഞ്ഞിരുന്നില്ല. എന്നാൽ അവരുടെ അവസാന
ലക്ഷ്യം സാന്താ ക്ലാര ആയിരുന്നു താനും
അവസാനം ചെ സാന്താ ക്ലാര
ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി.
ഇത് തന്റെ ലക്ഷ്യത്തിലേക്കുള്ള അവസാന
തയ്യാറെടുപ്പാണെന്ന് അദ്ദേഹത്തിനു
അറിയാമായിരുന്നു . ഈ അവസാന യുദ്ധത്തിൽ
ചെ യുടെ സൈന്യ പല തവണ ശത്രുസൈന്യത്താൽ
വളയപ്പെട്ടു. ഈ യുദ്ധത്തിൽ
ചെ ഗുവേരയുടെ വിജയസാദ്ധ്യത 10:1
ആയി കണക്കാക്കപ്പെട്ടു.

1958 പുതുവത്സര സായാഹ്നത്തിൽ
ചെ യുടെ സൈന്യം സാന്താ ക്ലാര
പിടിച്ചടക്കിയതായി , വിമത
റേഡിയോ പ്രഖ്യാപനം നടത്തി. എന്നാൽ ദേശീയ
മാധ്യമങ്ങൾ നേരെ വിരുദ്ധ റിപ്പോർട്ടുകളാണ്
പുറത്തു വിട്ടുകൊണ്ടിരുന്നത്. യുദ്ധത്തിൽ
ചെ കൊല്ലപ്പെട്ടു എന്നുള്ളതായിരുന്ന ഒരു
റിപ്പോർട്ട്. 1 ജനുവരി 1959 ന് ബാറ്റിസ്റ്റ
ഡൊമിനിക്കൻ റിപബ്ലിക്കിലേക്ക്
വിമാനമാർഗ്ഗം കടന്നു കളഞ്ഞു. ഈ സമയത്ത്
ബാറ്റിസ്റ്റയുടെ പട്ടാള ഉദ്യോഗസ്ഥർ
ചെ ഗുവേരയുമായി ഒരു സമാധാന ചർച്ച
നടത്തുകയായിരുന്നു.

ജനുവരി രണ്ടാം തീയതി ചെ , ഹവാന നഗരത്തിൽ
കടന്നു ,
തലസ്ഥാനത്തിന്റെ പൂർണ്ണനിയന്ത്രണം ഏറ്റെടുത്തു.

. 1959 ജനുവരി എട്ടാം തീയതി മാത്രമേ ,
ഫിഡലിന്
ഹവാനാ നഗരത്തിലെത്താനായി സാധിച്ചുള്ളു.
അദ്ദേഹത്തിന്റെ ഹവാനായിലേക്കുള്ള യാത്രയിൽ
വിവിധ സ്ഥലങ്ങളിലായി സ്വീകരണങ്ങൾ ഏറ്റു
വാങ്ങാനായി തങ്ങേണ്ടി വന്നു.
ജനുവരി പകുതിയോടെ , തരാരായിലുള്ള ഒരു വിശ്രമ
കേന്ദ്രത്തിലേക്ക് ചെ പോയി , ആ സമയത്തുണ്ടായ
ഒരു ആസ്തമ രോഗത്തിൽ നിന്നുണ്ടായ ക്ഷീണത്തിൽ
നിന്നും മുക്തി നേടാനായിരുന്നു ഇത്.
തരാരായിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും ,
ക്യൂബയുടെ സാമ്പത്തിക, സാമൂഹിക,
ഭാവിയെപ്പറ്റിയുള്ള പദ്ധതികൾ
തയ്യാറാക്കാനുള്ള
ചർച്ചകളിലും മറ്റും ചെ പങ്കെടുക്കുമായിരുന്നു.

ഈ സമയത്താണ് ചെ തന്റെ പ്രസിദ്ധമായ
ഗറില്ലാ യുദ്ധ തന്ത്രങ്ങൾ എന്ന
പുസ്തകം രചിക്കുന്നത്.
ഫെബ്രുവരിയിൽ , വിജയത്തിലുള്ള
അദ്ദേഹത്തിന്റെ പങ്ക് കണക്കിലെടുത്ത്
ജന്മം കൊണ്ടുള്ള ക്യൂബൻ പൗരൻ എന്ന
പദവി നല്കി ആദരിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ ,
ജനുവരി അവസാനം ക്യൂബയിലെത്തിച്ചേർന്നു.
ചെ ഹിൽദയോടു പറഞ്ഞു താൻ മറ്റൊരു
സ്ത്രീയുമായി സ്നേഹത്തിലാണ് എന്ന് ,
അതോടൊപ്പം തന്നെ ഇരുവരും വിവാഹമോചന
തീരുമാനത്തിലെത്തിച്ചേർന്നു.

മെയ് 22ന് ഇവർ
രണ്ടുപേരും ഔദ്യോഗികമായി പിരിഞ്ഞു. 1959
ജൂൺ 2 ന് ക്യൂബൻ പൗരത്വമുള്ള , ജൂലൈ 26 മൂവ്മെന്റ്
പ്രവർത്തകയായിരുന്ന
അലൈഡാ മാർച്ചിനെ ചെ വിവാഹം ചെയ്തു.
1958 കളുടെ അവസാനം മുതൽ ഇരുവരും ഒരുമിച്ചു
ജീവിച്ചു വരുകയായിരുന്നു.
തരാരയിലെ കടൽക്കരയിലുള്ള ഗ്രാമത്തിലേക്ക്
അലൈഡയുമായി ചെ തിരിച്ചു പോയി . രണ്ട്
വിവാഹങ്ങളിലും ചെ ഗുവേരക്ക്
കുട്ടികളുണ്ടായിരുന്നു. ഹിൽദ ഗദിയ യിലുണ്ടായ
മക്കൾ , ഹിൽദ ബിയാട്രിസ് ഗുവേര ഗദിയ
(ജനനം 1956 ഫെബ്രുവരി 15
മെക്സിക്കോഃ മരണം 1995 ഓഗസ്റ്റ് 21 ക്യൂബ)

അലൈഡ മാർച്ചിലുണ്ടായ മക്കൾ,
അലൈഡാ ഗുവേര മാർച്ച് (ജനനം 1960 നവംബർ 24
ഹവാന) , കാമിലോ ഗുവേര മാർച്ച് (ജനനം 1962
മെയ് 20 ക്യൂബ), സെലിയ ഗുവേര മാർച്ച്
(ജനനം 1963 ജൂൺ 14 ക്യൂബ), ഏണസ്റ്റോ ഗുവേര
മാർച്ച് (ജനനം 1965 ഫെബ്രുവരി 24 ഹവാന).

 ഇതു
കൂടാതെ ലിലിയ റോസ ലോപസ് എന്ന
സ്ത്രീയിലും ഒരു കുട്ടിയുണ്ടായി. എന്നാൽ
ചെ ഇവരെ വിവാഹം കഴിച്ചിരുന്നില്ല. ഒമർ
പെരസ് (1964 മാർച്ച് 19 , ഹവാന)

Post a Comment

0 Comments